വിവാദവിഷയങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി

വിവാദവിഷയങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു. മന്ത്രി സഭായോ​ഗത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്.

Last Updated : Oct 3, 2024, 12:31 PM IST
  • മുഖ്യമന്തി മാധ്യമങ്ങളെ കാണുന്നു
  • ശ്രുതിക്ക് ജോലി നൽകും
വിവാദവിഷയങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി

വിവാദവിഷയങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു. മന്ത്രി സഭായോ​ഗത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്.

പൂരം കലക്കലിൽ സമ​ഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി. തൃശ്ശൂർ പൂരത്തിൽ എഡിജിപിക്ക് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി. എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി.വയനാട് ദുരന്തത്തിൽ രണ്ടു മാതാപിതാക്കളെയും നഷ്ടമായ 6 കുട്ടികൾക്കു 10 ലക്ഷം രൂപ വീതവും, മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ട 8 കുട്ടികൾക്ക് 5 ലക്ഷം രൂപ വീതവും നൽകും. വനിതാശിശു വകുപ്പാണ്  നൽകുക.

വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായ ശ്രുതിക്ക് സർക്കാർ ജോലി നൽകും. ഷിരൂരിലെ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നൽകും. 

എഡിജിപി അജിത് കുമാറിനെ മാറ്റില്ലെന്നും അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷമേ നടപടി സ്വീകരിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒരു ഉദ്യോഗസ്ഥന് എതിരെ നടപടി എടുക്കാൻ കൃത്യമായ റിപ്പോർട്ട് വേണമെന്നും എന്റെ നിലപാട് ശരിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ദ ഹിന്ദുവിൽ അഭിമുഖം ആവശ്യപ്പെട്ടത് പരിചയമുള്ള ചെറുപ്പക്കാരനാണെന്നും അഭിമുഖത്തിൽ താൻ പറയാത്ത കാര്യങ്ങൾ എഴുതിച്ചേർത്തതായി മുഖ്യമന്ത്രി. ഏതൊരു ജില്ലയെയോ  പ്രദേശത്തെയോ അഭിമുഖത്തിൽ പരാമർശിച്ചിട്ടില്ല. ആർക്കും പണം നൽകിയിട്ടില്ലെന്നും താനോ സർക്കാരോ പിആർഏജൻസിയെ ചുമതലപ്പെടുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

Trending News