കൃഷി നാശം; കർഷകർക്ക് നഷ്ടപരിഹാരം വൈകുന്നു;കൃഷി മന്ത്രിയുടെ വാഗ്ദാനം പാഴ് വാക്കാവുന്നു

വേനൽ മഴയിൽ കൃഷി നാശം സംഭവിച്ച കുട്ടനാടൻ കർഷകർക്ക് നഷ്ടപരിഹാരം വൈകുന്നു

Written by - Zee Malayalam News Desk | Last Updated : May 10, 2022, 04:00 PM IST
  • കുട്ടനാടൻ കർഷകർക്ക് നഷ്ടപരിഹാരം വൈകുന്നു
  • കനത്ത നഷ്ടമായിരുന്നു വേനൽ മഴ കുട്ടനാട്ടിൽ വിതച്ചത്
  • ഇൻഷ്വർ ചെയ്യാത്തവർക്കും നഷ്ടപരിഹാരം ഉറപ്പാക്കും എന്നായിരുന്നു കൃഷി മന്ത്രിയുടെ വാഗ്ദാനം.
കൃഷി നാശം; കർഷകർക്ക് നഷ്ടപരിഹാരം വൈകുന്നു;കൃഷി മന്ത്രിയുടെ വാഗ്ദാനം പാഴ് വാക്കാവുന്നു

ആലപ്പുഴ: വേനൽ മഴയിൽ കൃഷി നാശം സംഭവിച്ച കുട്ടനാടൻ കർഷകർക്ക് നഷ്ടപരിഹാരം വൈകുന്നു. വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളവർക്കും അല്ലാത്തവർക്കും നഷ്ടപരിഹാരം ഉറപ്പുവരുത്തുമെന്ന കൃഷി മന്ത്രിയുടെ വാഗ്ദാനം പാഴ് വാക്കാവുന്നു. 

കനത്ത നഷ്ടമായിരുന്നു വേനൽ മഴ കുട്ടനാട്ടിൽ വിതച്ചത്. കൊയ്‌ത്തിന് പാകമായിരുന്ന പാടശേഖരങ്ങൾ കർഷകരുടെ കണ്ണീരിൽ കുതിർന്നു. വ്യാപക കൃഷി നാശം നേരിട്ട എല്ലാ കർഷകർക്കും നഷ്ടപരിഹാരം ഉറപ്പുവരുത്തുമെന്ന കൃഷി മന്ത്രിയുടെ വാക്ക് പാലിക്കപ്പെടാതെ നീളുകയാണ്. മാസങ്ങൾ കഴിഞ്ഞിട്ടും നഷ്ടപരിഹാരം കർഷകർക്ക് ലഭിച്ചിട്ടില്ല. 

അർഹിച്ച നഷ്ടപരിഹാരം ലഭിക്കാത്തതിന് പുറമെ വിളവെടുത്ത നെല്ലിന്റെ സംഭരണം വൈകുന്നതും കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കുട്ടനാട്ടിലെ കർഷകരിൽ ഏറെയും വിള ഇൻഷുറൻസ് പദ്ധതികൾ അംഗങ്ങൾ അല്ല എന്നുള്ളതും തിരിച്ചടിയായി. ഇൻഷ്വർ ചെയ്യാത്തവർക്കും നഷ്ടപരിഹാരം ഉറപ്പാക്കും എന്നായിരുന്നു കൃഷി മന്ത്രിയുടെ വാഗ്ദാനം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News