Kerala Lottery: ഓണം ബമ്പർ ഒന്നാംസമ്മാനം 25 കോടി കിട്ടിയത് കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിനെന്ന് പരാതി

Kerala Lottery Onam Bumper 2023: കോയമ്പത്തൂർ, തിരുപ്പൂർ എന്നിവിടങ്ങളിൽനിന്നുള്ള നാലുപേർക്കാണ് ഈ വർഷത്തെ ഓണം ബംമ്പറിൽ സമ്മാനം ലഭിച്ചത്.

Written by - Zee Malayalam News Desk | Last Updated : Sep 30, 2023, 09:46 AM IST
  • കേരളത്തിൽനിന്ന് കേരളത്തിന് പുറത്തുനിന്നുള്ളവർക്ക് ടിക്കറ്റ് വാങ്ങാം.
Kerala Lottery: ഓണം ബമ്പർ ഒന്നാംസമ്മാനം 25 കോടി കിട്ടിയത് കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിനെന്ന് പരാതി

തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബംമ്പറിന്റെ ഒന്നാം സമ്മാനമായ 25 കോടി നേടിയ ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റതാണെന്ന് പരാതി. സംഭവത്തിൽ ലോട്ടറി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കും. കോയമ്പത്തൂർ, തിരുപ്പൂർ എന്നിവിടങ്ങളിൽനിന്നുള്ള നാലുപേർക്കാണ് ഈ വർഷത്തെ ഓണം ബംമ്പറിൽ സമ്മാനം ലഭിച്ചത്. ടിക്കറ്റ് വാളയാറിൽ നിന്നാണ് എടുത്തതെന്നാണ് ഇവർ അറിയിച്ചത്. എന്നാൽ അനധികൃതമായി തമിഴ്‌നാട്ടിൽ വിറ്റ ടിക്കറ്റാണിതെന്ന് ഒരു വ്യക്തി പരാതിപ്പെട്ടു. നിയമപ്രകാരം കേരളത്തിന് പുറത്ത് കേരള ലോട്ടറി വിൽക്കാൻ പാടില്ല.

അതേസമയം കേരളത്തിൽനിന്ന് കേരളത്തിന് പുറത്തുനിന്നുള്ളവർക്ക്  ടിക്കറ്റ് വാങ്ങാം. കേരളത്തിന് പുറത്തുനിന്ന് സമ്മാനം കിട്ടുന്ന സംഭവങ്ങളിൽ പരിശോധന നടത്താൻ ലോട്ടറി ഡയറക്ടറുടെ നേതൃത്വത്തിൽ അഞ്ചംഗ സ്ഥിരം സമിതിയുണ്ട്. ഈ സമിതിയാണ് പുതിയ പരാതിയും അന്വേഷിക്കുന്നത്. സമ്മാനത്തിന് അർഹമായവർ കേരളത്തിൽ വന്ന് പോയതിന്റെ തെളിവുകൾ ഉൾപ്പടെ സമിതി പരിശോധിക്കും. അതിനുശേഷം മാത്രമാണ് സമ്മാനം നൽകുക.

ALSO READ: വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ വെട്ടി, ഭാര്യയെ മർദ്ദിച്ചു; യുവാക്കൾക്കെതിരെ പരാതി

ലോട്ടറി സമ്മാനം പണം വെളുപ്പിക്കാൻ കള്ളപ്പണ മാഫിയ വർഷങ്ങൾക്ക് മുമ്പുവരെ  ഉപയോഗിക്കാറുണ്ടായിരുന്നു. മുംബൈയിൽ നിന്നും പുണെയിൽ നിന്നും പതിവായി സമ്മാനാർഹർ എത്തിയപ്പോൾ ലോട്ടറി വകുപ്പുതന്നെ ആദായ നികുതി വകുപ്പിലറിയിച്ച് പരിശോധന നടത്തുകയും പലർക്കും സമ്മാനം നൽകാതിരിക്കുകയും ചെയ്തു. അത്തരത്തിലാണ് ഈ പ്രവണത ഇല്ലാതാക്കിയത്. എന്നാൽ ഇപ്പോൾ അതിർത്തി ജില്ലകളിൽ ടിക്കറ്റ് വിൽപ്പന കൂടിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News