സംസ്ഥാന സർക്കാരിന്റെ നികുതി വർധനയ്ക്കെതിരെയുള്ള പ്രതിഷേധങ്ങൾ പോലീസ് രാജ് നടത്തി അടിച്ചമർത്തുകയാണെന്ന് യുത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. എന്നാൽ പോലീസ് രാജ് നടത്തി തങ്ങളെ നിശബ്ദരാക്കാമെന്ന് ആരും കരുതേണ്ടയെന്ന് പാലക്കാട് എംഎൽഎയുമായ ഷാഫി പറമ്പിൽ വ്യക്തമാക്കി. 'രാജാവിന്' കരിങ്കൊടി പേടിയാണെങ്കിൽ രണ്ട് വഴിയേ ഉള്ളൂ. ഒന്നുകിൽ ക്ലിഫ് ഹൗസിലിരിക്കാം അല്ലെങ്കിൽ അമിത നികുതി കുറക്കാമെന്ന് ഷാഫി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന ഇടങ്ങളിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കൽ എന്ന ഓമനപേരിൽ അറസ്റ്റ് ചെയ്യുകയാണ്. പെൺകുട്ടികളെ വരെ കഴുത്തിൽ പിടിച്ച് വലിക്കുന്ന പോലീസ് രാജാണ് സംസ്ഥാനത്ത് നടക്കുന്നത്. അതിലൊന്നും തങ്ങളെ നിശബ്ദരാക്കാൻ സാധിക്കില്ലയെന്ന് ഷാഫി പറമ്പിൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ALSO READ : Fire Accident: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടിത്തം
ഷാഫി പറമ്പലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
'രാജാവ്' സഞ്ചരിക്കുന്ന വഴിയിലുടനീളം യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ തടങ്കലിലാക്കുകയാണ്. ഇന്നലെ പെരുമ്പാവൂരിൽ യുത്ത് കോൺഗ്രസ്സ് രക്തസാക്ഷി അനുസ്മരണവും മണ്ഡലം സമ്മേളനവും തടഞ്ഞ് പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്ന് പുലർച്ചെ 3 മണിക്ക് പാലക്കാടും ആലത്തൂരിലും വീട് വളഞ്ഞ് വീട്ട്കാരെ പരിഭ്രാന്തരാക്കി കരുതൽ തടങ്കലെന്ന ഓമനപ്പേരിൽ നിരവധി യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.
'രാജാവിന്' കരിങ്കൊടി പേടിയാണെങ്കിൽ രണ്ട് വഴിയേ ഉള്ളൂ. ഒന്നുകിൽ ക്ലിഫ് ഹൗസിലിരിക്കാം അല്ലെങ്കിൽ അമിത നികുതി കുറക്കാം.
പെൺകുട്ടികളെ വരെ കഴുത്തിൽ പിടിച്ച് വലിക്കുന്ന പോലീസ് രാജ് കൊണ്ട് ഞങ്ങളെ നിശ്ശബ്ദരാക്കാം എന്ന് കരുതണ്ട. പ്രതിഷേധങ്ങൾ തുടരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...