തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടനയ്ക്കായി കെ.പി.സി.സി പ്രസിഡന്റ് അനുവദിച്ച സമയം അവസാനിച്ചിട്ടും പട്ടിക സമർപ്പിക്കാതെ ഡി.സി.സികൾ. ഇുവരെ പട്ടിക സമർപ്പിച്ചത് മൂന്ന് ജില്ലകള്‍ മാത്രമാണ്. എ, ഐ ഗ്രൂപ്പുകൾ സഹകരിക്കാത്തതാണ് പട്ടിക വൈകുന്നതിന്റെ പ്രധാന കാരണം. ഗ്രൂപ്പുകൾ തമ്മിൽ ഐക്യത്തിൽ എത്തിയില്ലെങ്കിൽ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞാലും കോൺഗ്രസിലെ പുനഃസംഘടന പൂർത്തിയാകില്ല.
കോൺഗ്രസ് പുനഃസംഘടനയ്ക്കായി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ അന്ത്യശാസനയുടെ സമയം കഴിഞ്ഞിട്ടും മുഴുവൻ ഡി.സി.സികളും പട്ടിക നൽകിയിട്ടില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളാണ് പട്ടിക നൽകിയത്. മറ്റു ജില്ലകളിൽ ഇതുവരെ പട്ടിക ചർച്ച പോലും പൂർത്തിയായിട്ടില്ല. പുനഃസംഘടനയുമായി ബന്ധപ്പെട്ട് നിരവധി തവണ സമയം നൽകിയെങ്കിലും, അവസാനം നൽകിയത് അന്ത്യശാസനയായിട്ടായിരുന്നു. എന്നിട്ടും ഇതിനോട് മുഖം തിരിച്ച് നിൽക്കുകയാണ് ഗ്രൂപ്പുകൾ. ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റ് എന്നിവരെയാണ് ഇനി തീരുമാനിക്കേണ്ടത്. എന്നാൽ ഇരു ഗ്രൂപ്പുകളും തമ്മിൽ ധാരണയിലെത്താതെ പട്ടിക പൂർത്തിയാകില്ലെന്ന കാര്യം ഉറപ്പാണ്.
പട്ടിക തയ്യാറാക്കാൻ ജില്ലാ അടിസ്ഥാനത്തിൽ സമിതി രൂപീകരിച്ചു. ഇതോടെ പല മുതിർന്നനേതാക്കളും പട്ടികയ്ക്ക് പുറത്തായി. ഇതോടെ ഗ്രൂപ്പുകള്‍ ശക്തമായ എതിർപ്പ് നേതൃത്വത്തെ അറിയിച്ചു. എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാൻ മൂന്ന് മാസം മുമ്പ് സമിതി പുനഃസംഘടിപ്പിച്ചു. മാനദണ്ഡമനുസരിച്ച് ഒറ്റ സ്ഥാനത്തേക്ക് ഒറ്റപേര് എന്നരീതിയിൽ പട്ടിസമർപ്പിക്കാൻ ജനുവരിയിൽ കെ.പി.സി.സി നിർദേശം നൽകി. എന്നാൽ ഇതിനിടിയിൽ ജില്ലാ അടിസ്ഥാനത്തിൽ സൂക്ഷ്മപരിശോധന നടത്തുന്നതിന് പകരം കിട്ടുന്ന പേരുകൾ മുഴുവൻ കൈകമാറിയാൽ മതിയെന്ന കെ.പി.സി.സി നിർദേശം വന്നതോടെ ഗ്രൂപ്പുകൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തി.
പുനഃസംഘടന അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം എന്നാരോപിച്ചായിരുന്നു നേതാക്കളുടെ പ്രതിഷധം. സംസ്ഥാനതലത്തിൽ ആരായിരിക്കും പട്ടിക തയ്യാറാക്കുക എന്ന ചേദ്യം ഉയർത്തിയായിരുന്നു പ്രതിഷേധം. നേതൃത്വത്തെ ഗ്രൂപ്പ് നേതാക്കൾ അടക്കം പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഒപ്പം എ, ഐ ഗ്രൂപ്പ് പുനഃസംഘടനയോട് സഹകരിക്കണ്ട എന്ന് തീരുമാനക്കുകയും ചെയ്തു. ഇതോടെ പുനഃസംഘടന വീണ്ടും പ്രതിസന്ധിയിലായി. നിസ്സഹകരണം ഒഴിവാക്കാൻ ഏഴ് അംഗ സമതി രൂപികരിച്ച് പട്ടിക സമർപ്പിക്കാൻ നിർദേശം നല്‍കിയെങ്കിലും, ഇപ്പോഴും അനിശ്ചിതാവസ്ഥ നിലനിൽക്കുകയാണ്.
പുനഃസംഘടന സമിതിയോഗം ചേർന്ന് പത്ത് ദിവസത്തികം പട്ടിക സമർപ്പിക്കാൻ എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡന്റ് നിർദേശം നല്കി. എന്നാൽ സമയപരിധികഴിഞ്ഞപ്പോള് 11 ജില്ലകൾ പട്ടിക നൽകാൻ ഇനിയും ബാക്കിയാണ്. ഈസ്റ്റര്‍, രാഹുൽ ഗാന്ധിയുടെ സ്വീകരണ പരിപാടി എന്നീകരാണങ്ങളാൽ യോഗം ചേർന്ന് തീരുമാനം എടുക്കാൻ ആയില്ലെന്നാണ് പട്ടിക പൂർത്തിയാകത്തതിനെ കുറിച്ചുള്ള ചില നേതാക്കളുടെ പ്രതികരണം. എന്നാൽ പല ജില്ലകളിലും എ, ഐ ഗ്രൂപ്പുകൾ തമ്മില്‍ ധാരണയിൽ എത്താത്തതും, നേതൃത്വത്തോടുള്ള അതൃപ്തിയുമാണ് പട്ടിക വൈകുന്നതിലെ പ്രധാന കാരണം.
മഹിളാ കോൺഗ്രസ് പട്ടിക കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനെതിരെയും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. കെ. സുധാകരൻ കെ.പി.സി.സി പ്രസിഡന്റ് ആയി ചുമതല ഏൽക്കുമ്പോൾ പറഞ്ഞ പ്രധാന കാര്യങ്ങളിൽ ഒന്നായിരുന്നു സെമി കേഡൻ സംവിധാനം നടപ്പിലാക്കും എന്നത്. എന്നാൽ ഇപ്പോൾ ഡി.സി.സി പട്ടികപോലും തയ്യാറാക്കത്ത സംഹചര്യമാണ് കോൺഗ്രസ്സിലുള്ളത്. ഡി.സി.സി പ്രസിഡന്റുമാരെ നിയമിച്ച് ഒരു വർഷം കഴിഞ്ഞിട്ടും പട്ടിക പൂർത്തിയാകാത്തതും ശ്രദ്ധേയമാണ്. ഗ്രൂപ്പുകൾ തമ്മിൽ ഐക്യത്തിൽ എത്തിയില്ലെങ്കിൽ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞാലും കോൺഗ്രസിലെ പുനഃസംഘടന പൂർത്തിയാകില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...