T N Prathapan: പ്രതാപൻ തുടരും പ്രതാപത്തോടെ; വിലക്ക് ലംഘിച്ച് വീണ്ടും ചുമരെഴുത്ത്

സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപേ ചുവരെഴുതരുതെന്ന് നേതൃത്വത്തിന്‍റെ നിർദ്ദേശം അവഗണിച്ചാണ് വീണ്ടും ചുവരെഴുത്ത്.എളവള്ളിയിലെ മതിലിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്

Written by - Zee Malayalam News Desk | Last Updated : Jan 18, 2024, 10:58 AM IST
  • സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപേ ചുവരെഴുതരുതെന്ന് നേതൃത്വത്തിന്‍റെ നിർദ്ദേശം അവഗണിച്ചാണ് വീണ്ടും ചുവരെഴുത്ത്
  • വെങ്കിടങ്ങ് സെൻററിൽ എഴുതിയ ചുവരെഴുത്ത് ടി എൻ പ്രതാപൻ ഇടപെട്ട് മായ്പ്പിച്ചിരുന്നു
  • യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് തന്നെ ചുവരെഴുത്ത് മായ്ക്കാൻ നിർദ്ദേശം നൽകി
T N Prathapan: പ്രതാപൻ തുടരും പ്രതാപത്തോടെ; വിലക്ക് ലംഘിച്ച് വീണ്ടും ചുമരെഴുത്ത്

തൃശ്ശൂർ: വിലക്ക് ലംഘിച്ച് പ്രതാപനായി വീണ്ടും ചുമരെഴുത്ത്. എളവള്ളിയിലാണ് ചുവരെഴുത്ത്. പ്രതാപൻ തുടരും പ്രതാപത്തോടെ' എന്ന തലക്കെട്ടോടെയാണ്  ചുമരെഴുത്ത് പ്രതൃക്ഷപ്പെട്ടത്. കഴിഞ്ഞദിവസം വെങ്കിടങ്ങ് സെൻററിൽ എഴുതിയ ചുവരെഴുത്ത് ടി എൻ പ്രതാപൻ  ഇടപെട്ട്  മായ്പ്പിച്ചിരുന്നു.

സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപേ ചുവരെഴുതരുതെന്ന് നേതൃത്വത്തിന്‍റെ നിർദ്ദേശം അവഗണിച്ചാണ് വീണ്ടും ചുവരെഴുത്ത്.എളവള്ളിയിലെ മതിലിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. പ്രതാപൻ തുടരും പ്രതാപത്തോടെ' എന്നതെഴുതിയ ചുമരെഴുത്തിൽ കൈപ്പത്തി ചിഹ്നവും വരച്ചു ചേർത്തിട്ടുണ്ട്. അതേസമയം ചുമരെഴുത്ത് മായ്പ്പിക്കുമെന്ന് പാവറട്ടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് അറിയിച്ചു. 'യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആവേശത്തിന്റെ പുറത്ത് ചെയ്ത നടപടിയാണ്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് തന്നെ ചുവരെഴുത്ത് മായ്ക്കാൻ നിർദ്ദേശം നൽകിയെന്നും പാവറട്ടി ബ്ലോക്ക് പ്രസിഡണ്ട് വ്യക്തമാക്കി.  നേരത്തെ  ടി എൻ പ്രതാപൻ ഇടപെട്ട് വെങ്കിടങ്ങിലെ ചുവരെഴുത്തിലെ പേര് മായിപ്പിച്ചിരുന്നു. 
തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നിലവിലെ എം.പിയായ പ്രതാപൻ തന്നെ സ്ഥാനാർഥിയാകാനാണ് സാധ്യത. സുരേഷ് ഗോപിയെ മുൻ നിർത്തി ബിജെപി പ്രചാരണം ആരംഭിച്ചതോടെ പ്രതാപനും മണ്ഡലത്തിൽ  സജീവമാണ്. ഇതിന് പിന്നാലെയാണ് ചുമരെഴുത്തുകളും പ്രത്യക്ഷപ്പെടുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News