സംസ്ഥാനത്ത് കോവിഡ് വ്യാപനം തീവ്രം; 791 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു!

തിരുവനന്തപുരം അതീവ ഗുരുതരാവസ്ഥയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Last Updated : Jul 17, 2020, 06:41 PM IST
സംസ്ഥാനത്ത് കോവിഡ് വ്യാപനം തീവ്രം; 791 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു!

തിരുവനന്തപുരം അതീവ ഗുരുതരാവസ്ഥയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പൂന്തുറയിൽ സമൂഹ വ്യാപനമാണെന്നും തീരമേഖലകളിൽ അതിവേഗ രോഗവ്യാപനമാണെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.
532 പേര്‍ക്ക്  സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.
42 പേര്‍ക്ക് വൈറസ്‌ ബാധയുണ്ടായതിന്‍റെ ഉറവിടം ഇല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് ബാധിച്ച  135 പേര്‍  വിദേശത്ത് നിന്നെത്തിയതാണ്.
98 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. 
രോഗ ബാധയുണ്ടായവരില്‍ 15 പേര്‍  ആരോഗ്യ പ്രവർത്തകരാണ്.
133 പേര്‍ക്ക് രോഗമുക്തിയുണ്ടായി,

Also Read:കോവിഡ് വ്യാപിക്കുമ്പോള്‍ പ്രവേശനപരീക്ഷ നടത്തി സര്‍ക്കാര്‍ അബദ്ധം കാട്ടി, ശശി തരൂര്‍

 

കൊവിഡ് ബാധിച്ച് വെള്ളിയാഴ്ച ഒരാള്‍ മരിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.

തൃശ്ശൂര്‍ ജില്ലയിലെ പുല്ലൂര്‍ സ്വദേശി ഷൈജുവാണ് മരിച്ചത്.

ആത്മഹത്യ ചെയ്ത കുനിശ്ശേരി സ്വദേശി മുരളിയുടെ പരിശോധനാ ഫലവും പോസിറ്റീവ് ആണ്.

സംസ്ഥാനത്ത് ഹോട്സ്പോട്ടുകള്‍ 285 ആയി.

Trending News