സംസ്ഥാനത്ത് കൊല്ലം ഒഴികെയുള്ള ജില്ലകള്‍ കൊറോണ ബാധിതം;നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ്ബ് കളക്റ്റര്‍ മുങ്ങി

വയനാട്ടില്‍ കൊറോണ ബാധ സ്ഥിരീകരിച്ചതോടെ കൊല്ലം ജില്ലമാത്രമാണ് കേരളത്തില്‍ വൈറസ്‌ ബാധ പിടികൂടാതെ അവശേഷിക്കുന്നത്.

Last Updated : Mar 27, 2020, 12:02 AM IST
സംസ്ഥാനത്ത് കൊല്ലം ഒഴികെയുള്ള ജില്ലകള്‍ കൊറോണ ബാധിതം;നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ്ബ് കളക്റ്റര്‍ മുങ്ങി

തിരുവനന്തപുരം:വയനാട്ടില്‍ കൊറോണ ബാധ സ്ഥിരീകരിച്ചതോടെ കൊല്ലം ജില്ലമാത്രമാണ് കേരളത്തില്‍ വൈറസ്‌ ബാധ പിടികൂടാതെ അവശേഷിക്കുന്നത്.
കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ  വൈറസ്‌ ബാധിതര്‍ ഉള്ളത്.

ഇവിടെ ഇതുവരെ 42 പേരിലാണ് വൈറസ്‌ ബാധ സ്ഥിരീകരിച്ചത്.
നൂറുപേര്‍ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലാണ്.കണ്ണൂര്‍ ജില്ലയില്‍ 24 പേരാണ് വൈറസ്‌ ബാധ സ്ഥിരീകരിച്ചവര്‍,
ഇവിടെ 80 പേരാണ് നിരീക്ഷണത്തിലുള്ളത്.എറണാകുളത്തു കൊറോണ ബാധിതര്‍ 15 ആണ്.പത്തനംതിട്ടയില്‍ 10 പേരാണ് വൈറസ്‌ ബാധിതര്‍

അതിനിടെ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന സബ്ബ് കളക്റ്റര്‍ മുങ്ങി.കൊല്ലം സബ്ബ് കളക്റ്റര്‍ അനുപം മിശ്രയാണ് മുങ്ങിയത്.
വിദേശത്ത് നിന്നെത്തിയ കളക്റ്റര്‍ 19 ആം തീയതി മുതല്‍ നിരീക്ഷണത്തിലായിരുന്നു.ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വസതിയില്‍ എത്തിയപ്പോള്‍ സബ്ബ് കളക്റ്റര്‍ അവിടെ 
ഇല്ല,ഫോണില്‍ ബന്ധപെട്ടപ്പോള്‍ കാണ്പൂരിലെന്നാണ് മറുപടി നല്‍കിയത്.എന്നാല്‍ ഇയാള്‍ എന്നാണ് അവിടേക്ക് പോയതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Trending News