Corona Virus;സംസ്ഥാനത്തെ മദ്യവില്‍പ്പന ശാലകള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്ന് യുവമോര്‍ച്ച

ബീവറേജസ് ഔട്ട്‌ലറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം എന്ന ആവശ്യവുമായി യുവമോര്‍ച്ച രംഗത്ത് വന്നു.

Last Updated : Mar 15, 2020, 11:03 AM IST
Corona Virus;സംസ്ഥാനത്തെ മദ്യവില്‍പ്പന ശാലകള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്ന് യുവമോര്‍ച്ച

തിരുവനന്തപുരം:ബീവറേജസ് ഔട്ട്‌ലറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം എന്ന ആവശ്യവുമായി യുവമോര്‍ച്ച രംഗത്ത് വന്നു.

സംസ്ഥാനത്ത് കൊറോണയുമായി ബന്ധപെട്ട് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച സാഹചര്യത്തില്‍ ബീവറേജസ് ഔട്ട്‌ലറ്റുകള്‍ക്ക് അവധി പ്രഖ്യാപിക്കണം എന്നാണ് യുവമോര്‍ച്ചാ സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍ ആവശ്യപെടുന്നത്. 

സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച സാഹചര്യത്തില്‍ പോലും മദ്യവില്‍പ്പന ശാലകള്‍ അടച്ചിടേണ്ട സാഹചര്യം ഇല്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.കേരളത്തില്‍ എവിടെയും കടകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.നേരത്തെ കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരനും മദ്യവില്‍പ്പന ശാലകള്‍ അടച്ചിടുന്നതിന് നടപടി സ്വീകരിക്കണം എന്ന് ആവശ്യപെട്ട് സര്‍ക്കാരിന് കത്തയച്ചിരുന്നു.

Also read;Corona Virus;സംസ്ഥാനത്ത് മദ്യശാലകള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് എക്സൈസ് മന്ത്രി

ഇപ്പോള്‍ യുവമോര്‍ച്ചയും ഇതേ ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ്.മന്ത്രി ബീവറേജസ് ഔട്ട്‌ലറ്റുകള്‍ അടയ്ക്കേണ്ട സാഹചര്യം നിലവില്‍ ഇല്ല എന്ന നിലപാടാണ് സ്വീകരിക്കുന്നത്.എന്തായാലും ഈ വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതിന് തന്നെയാണ് യുവമോര്‍ച്ചയുടെ നീക്കം.സംഘടനയുടെ സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ തന്നെ നിലപാട് വ്യക്തമാണ്.

 

Trending News