പുതിയ അധ്യയന വർഷത്തിലേക്കെത്തുന്ന കൂട്ടുകാർക്ക് പഴയ നോട്ടുബുക്കിൽ നിന്നും സമ്മാനം ഒരുക്കി കുട്ടിപ്പോലീസ്

പുതിയ പേപ്പര്‍ റീലില്‍ നിന്നും പഴയ നോട്ടുബുക്കുകളിൽ നിന്നും ബാക്കിവന്ന പേജുകള്‍ ശേഖരിച്ചാണ് ഇവര്‍ പുതിയ നോട്ടുബുക്കുകൾ നിർമിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : May 29, 2023, 06:41 PM IST
  • പുതിയ പേപ്പര്‍ റീലില്‍ നിന്നും പഴയ നോട്ടുബുക്കുകളിൽ നിന്നും ബാക്കിവന്ന പേജുകള്‍ ശേഖരിച്ചാണ് ഇവര്‍ പുതിയ നോട്ടുബുക്കുകൾ നിർമിക്കുന്നത്.
  • കൂടാതെ സ്‌കൂള്‍ തുറന്നതിന് ശേഷം പഴയ ബുക്കിലെ പേപ്പര്‍ കൊടുക്കുന്നവര്‍ക്ക് അതൊരു നോട്ടുബുക്കായി മാറ്റാനുമുള്ള നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാനും ഒരുങ്ങുകയാണ് കോട്ടൺ ഹിൽ സ്കൂളിലെ എസ്പിസി കേഡറ്റുകള്‍.
പുതിയ അധ്യയന വർഷത്തിലേക്കെത്തുന്ന കൂട്ടുകാർക്ക് പഴയ നോട്ടുബുക്കിൽ നിന്നും സമ്മാനം ഒരുക്കി കുട്ടിപ്പോലീസ്

തിരുവനന്തപുരം : ജൂൺ ഒന്നിന് പുതിയ അധ്യയന വർഷം ആരംഭിക്കുകയാണ്. പുത്തുൻ യൂണിഫോമും ബാഗും വാട്ടർ ബോട്ടിലും പുസ്തകങ്ങളും അങ്ങനെ വാങ്ങിക്കാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികൾ എല്ലാവരും. അതോടൊപ്പം തന്നെ ഇവ വാങ്ങിക്കാൻ ബുദ്ധിമുട്ടുന്ന ഒരു വിഭാഗം കൂട്ടികളും നമ്മുടെ ഇടയിൽ ഉണ്ട്. അവർക്കായി നോട്ടുബുക്കുകൾ ഒരുക്കുകയാണ് തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ. സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് ആയിരത്തോളം നോട്ടുബുക്കകൾ നിർമിച്ച് അർഹരായ തങ്ങളുടെ കൂട്ടകാർക്ക് നല്‍കാനായി ഒരുങ്ങുകയാണ് കോട്ടണ്‍ഹില്‍ ഹൈസ്‌കൂള്‍ വിഭാഗം സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍. 

പുതിയ പേപ്പര്‍ റീലില്‍ നിന്നും പഴയ നോട്ടുബുക്കുകളിൽ നിന്നും ബാക്കിവന്ന പേജുകള്‍ ശേഖരിച്ചാണ് ഇവര്‍ പുതിയ നോട്ടുബുക്കുകൾ നിർമിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനം സ്‌കൂളില്‍ നടന്നുവരികയാണ്. കൂടാതെ സ്‌കൂള്‍ തുറന്നതിന് ശേഷം പഴയ ബുക്കിലെ പേപ്പര്‍ കൊടുക്കുന്നവര്‍ക്ക് അതൊരു നോട്ടുബുക്കായി മാറ്റാനുമുള്ള നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാനും ഒരുങ്ങുകയാണ് കോട്ടൺ ഹിൽ സ്കൂളിലെ എസ്പിസി കേഡറ്റുകള്‍.

ALSO READ : നിർധനവിദ്യാർഥികൾക്ക് കൈത്താങ്ങുമായി മമ്മൂട്ടി; പ്ലസ് ടു കഴിഞ്ഞ 200 വിദ്യാർഥികൾക്ക് സഹായം പ്രഖ്യാപിച്ചു

സ്കൂളിൽ നടത്തിയ വേനലവധി ക്യാമ്പിലാണ് എസ്പിസി കേഡറ്റുകൾ ഇങ്ങനെ ആശയം മുന്നോട്ട് വെച്ചത്. ക്യാമ്പിൽ പങ്കെടുത്ത 88 വിദ്യാർഥികളാണ് ഈ ബുക്ക് നിർമാണ ആശയത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. പ്രിന്റിങ് പ്രസിൽ പോയി ബുക്ക് നിർമാണം പഠിച്ചാണ് എസ്പിസി കേഡറ്റുകൾ തങ്ങുടെ കൂട്ടുകാർക്ക് ബുക്ക് നിർമാണ് യൂണിറ്റ് ആരംഭിക്കാൻ ഒരുങ്ങുന്നത്. വേനലവധി സമയത്ത് 50 ഓളം  ബുക്കുകൾ നിർമിച്ചതിന് ആത്മവിശ്വാസത്തിലാണ് വിദ്യാർഥികൾ. 

നിലവിൽ 450 ബുക്കുകൾ വിദ്യാർഥികൾ നിർമിച്ചു കഴിഞ്ഞു. സ്കൂളിൽ ഏറ്റവും അർഹരായ വിദ്യാർഥികളെ കണ്ടെത്തി ഈ ബുക്കുകൾ നൽകും. കൂടാതെ ശ്രീ ചിത്രം ഹോമിലേക്കും ഇവ നൽകുന്നതാണ്. മ്യൂസിയം പോലീസിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ വി അജിത, സിജി തോമസ് എന്നിവരാണ് എസ്പിസി കേഡറ്റുകൾക്ക് എല്ലാവിധ പിന്തുണ ഉറപ്പ് വരുത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News