തിരുവനന്തപുരം: Cotton Hill School Ragging: കോട്ടൺഹിൽ സ്കൂളിലെ റാഗിംഗ് പരാതിയിൽ ഇന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് നൽകും. സാമൂഹിക മാധ്യമങ്ങളിൽ കണ്ട പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശിച്ചത്. രക്ഷിതാക്കൾ പോലീസിനടക്കം പരാതി നൽകി ആറ് ദിവസമായിട്ടും ആരോപണ വിധേയരായ വിദ്യാർത്ഥികളെ കണ്ടെത്താനോ ആക്രമിക്കപ്പെട്ട കുട്ടികൾക്ക് കൗൺസിലിങ് നൽകാനോ കഴിഞ്ഞിട്ടില്ല. സ്കൂളിന് മുന്നിൽ ഇന്നും രക്ഷിതാക്കളുടെ പ്രതിഷേധമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
Also Read: കോട്ടൺ ഹിൽ സ്കൂളിലെ സംഭവം; മൂന്ന് ദിവസത്തിനകം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഉത്തരവ്
കുറ്റക്കാരെ കണ്ടെത്തി നടപടി എടുത്തില്ലെങ്കിൽ ഹെഡ്മാസ്റ്ററെ സ്കൂൾ വിട്ടുപോകാൻ അനുവദിക്കില്ലെന്ന് രക്ഷിതാക്കൾ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മൂത്രപ്പുരയിലേക്കെത്തിയെ ജൂനിയർ വിദ്യാർഥികളെ മുഖം മറച്ചെത്തിയ സീനിയർ വിദ്യാർഥികൾ ആക്രമിച്ചത്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സ്കൂൾ പരിസരത്ത് പോലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന ഒരു പരിപാടിയും കോട്ടൺഹിൽ സ്കൂളിൽ നടക്കുന്നുണ്ട്. ഓൺലൈൻ കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന കേരള പൊലീസന്റെ 'കൂട്ട്' പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി ഇന്നിവിടെ എത്തുന്നത്.
മൂത്രപ്പുരയിലെത്തിയ അഞ്ചാം ക്ലാസിലേയും ആറാം ക്ലാസിലേയും കുട്ടികളെ പത്താം ക്ലാസിലെ വിദ്യാർഥികൾ തടഞ്ഞു ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. അവർ പറയുന്നത് കുട്ടികൾ കേട്ടില്ലെങ്കിൽ കൈ ഞരമ്പ് മുറിച്ച് കൊല്ലുമെന്നും സ്കൂൾ കെട്ടിടത്തിന് മുകളിൽ കൊണ്ടുപോയി താഴേക്കിടുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: മരംകൊത്തിയുടെ പൊത്തിൽ കയറിയ പാമ്പിന് കിട്ടി എട്ടിന്റെ പണി! വീഡിയോ വൈറൽ
ഇതിനിടെ പരിക്കേറ്റ ഒരു വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പോലീസിൽ പരാതി നൽകിയിരുന്നു. ഈ വിദ്യാർത്ഥിയുടെ രക്ഷിതാവ് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ആക്രമിച്ച മുതിർന്ന വിദ്യാർത്ഥികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ചില വിദ്യാർഥികൾ യൂണിഫോം ധരിച്ചിരുന്നില്ല എന്നും കളർ ഡ്രെസ് ആൺ ധരിച്ചിരുന്നതെന്നും വിദ്യാർഥികൾ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ചെറിയ ക്ലാസിലെ കുട്ടികൾക്കുണ്ടായ മാനസികാഘാതം കുറയ്ക്കാൻ ഇന്ന് കൗൺസിലിങ് നടത്തുന്നുണ്ട്. പുതിയ ബ്ലോക്കിലെ മൂത്രപ്പുര ഉപയോഗിക്കാനെത്തുന്ന യുപിസ്കൂൾ കുട്ടികളെ മുതിർന്ന കുട്ടികൾ ഭീഷണിപ്പെടുത്തുന്നതായി നേരത്തെയും പരാതികൾ ഉണ്ടായിരുന്നു. എന്നാൽ പുറത്തു നിന്നെത്തിയ സംഘമാണോ ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്ന് ചില രക്ഷിതാക്കൾക്ക് സംശയമുണ്ട്.
Also Read: Viral Video: നാഗ്-നാഗിനി പ്രണയരംഗം കണ്ടിട്ടുണ്ടോ? കണ്ടു നോക്കൂ..! വീഡിയോ വൈറൽ
സ്കൂൾ ഗെയിറ്റിനും ചുറ്റുമതിലിലും സിസിടിവി ക്യാമറകൾ ഇല്ലാത്തതടക്കമുള്ള സുരക്ഷാ വീഴ്ചയും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പരാതികൾ ഒന്നും കിട്ടിയിട്ടില്ലെന്നും സംഭവം ശ്രദ്ധയിൽപെട്ട ഉടൻ പോലീസിലും ഉന്നതാധികാരികൾക്കും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഹെഡ് മാസ്റ്റർ നേരത്തെ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...