തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.
ജില്ല തിരിച്ചുള്ള കോവിഡ്-19 സ്ഥിരീകരണം ഇപ്രകാരം:-
തിരുവനന്തപുരം 310, മലപ്പുറം 198, പാലക്കാട് 180, എറണാകുളം 114 , ആലപ്പുഴ 113 , കോട്ടയം 101, കോഴിക്കോട് 99, കണ്ണൂര്‍ 95, തൃശൂര്‍ 80, കൊല്ലം 75, ഇടുക്കി 58 , വയനാട് 57, കാസര്‍ഗോഡ് 49, പത്തനംതിട്ട 40
ഇന്ന് 10 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 139 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ് എന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 132 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1381 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 86 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത്. 300 പേര്‍ക്ക്.
സംസ്ഥാനത്ത് 27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1304 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ സുഖപ്പെട്ടത് . 424 പേര്‍ക്ക് രോഗം ഭേദമായി.
Also read: പിണറായി വിജയന്‍ സ്വയം നിരീക്ഷണത്തില്‍; സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ പങ്കെടുക്കില്ല...
ഇതോടെ 14,094 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,996 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,55,025 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,42,291 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,734 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1479 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 555 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
Also read: കോവിഡ് വ്യാപനം: ജയില്‍ വകുപ്പ് ആസ്ഥാനം അടച്ചു, മുഴുവന്‍ തടവുകാര്‍ക്കും ആന്‍റിജന്‍ പരിശോധന
മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ച സാഹചര്യത്തില്‍ വാര്‍ത്താസമ്മേളനം ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഉണ്ടായിരിക്കുന്നതല്ലെന്ന് അറിയിച്ചു. വൈകുന്നേരം ആറ് മണിക്ക് കോവിഡ് വിശദാംശങ്ങള്‍ വിശദീകരിച്ച് നടത്തുന്ന വാര്‍ത്താസമ്മേളനമാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.
കരിപ്പൂര്‍ വിമാന അപകടം നടന്നതിന് അടുത്ത ദിവസം തന്നെ മുഖ്യമന്ത്രി അപകട സ്ഥലം സന്ദർശിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും കലക്ടർക്കും കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചത്. കരിപ്പൂര്‍ സന്ദര്‍ശിച്ച മന്ത്രിമാരും നിരീക്ഷണത്തില്‍ പോകുമെന്നാണ് റിപ്പോര്‍ട്ട്.