തിരുവനന്തപുരം: സ്വയം കൊറോണ നിരീക്ഷണത്തില്‍ പ്രവേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ല കളക്ടര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നിരീക്ഷണത്തില്‍ പ്രവേശിച്ചത്.
COVID 19 ബാധിതരുടെ കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കും!!
കരിപ്പൂര്‍ വിമാനത്താവള൦ സന്ദര്‍ശിക്കുന്ന വേളയില്‍ കളക്ടറുമായി മുഖ്യമന്ത്രി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. നിരീക്ഷണത്തില്‍ തുടരുന്നതിനാല്‍ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാകും സംസ്ഥാന തല സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുക.
'കൊറോണയ്ക്കെന്ത് ബെല്ലിഡാൻസ്', കോവിഡ് മാനദണ്ഡം കാറ്റിൽ പറത്തി ഡിജെയും നിശാപാർട്ടിയും
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ പതാക ഉയര്‍ത്തും. മലപ്പുറം കളക്ടര്‍ക്ക് പുറമേ സബ് കളക്ടര്‍ക്കും കളക്ട്രേറ്റിലെ 21 ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയ്ക്കൊപ്പം കരിപ്പൂര്‍ വിമാനത്താവളത്തില്‍ സന്ദര്‍ശനം നടത്തിയ കെ.കെ. ശൈലജ, എ.സി. മൊയ്തീന്‍, ഇ. ചന്ദ്രശേഖരന്‍ എന്നീ മന്ത്രിമാരും നിരീക്ഷണത്തില്‍ പോകും.
ക്വാറന്‍റീനില്‍ കഴിയുന്ന സുഹൃത്തിന് കേക്കിലൊളിപ്പിച്ച് ഹാന്‍സ്, തന്ത്ര൦ പൊളിച്ച് കള്ളിപൂച്ച!
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ഇവര്‍ക്കൊപ്പം സന്ദര്‍ശനം നടത്തിയിരുന്നു. ഇവര്‍ നിരീക്ഷണത്തില്‍ പോകുന്ന കാര്യത്തില്‍ ഇതുവരെ രാജ്ഭവനും സ്പീക്കറുടെ ഓഫീസും നിലവില്‍ പ്രതികരിച്ചിട്ടില്ല.