ഓക്സിജൻ കിട്ടാതെ COVID 19 രോഗി മരിച്ചെന്ന ആരോപണം; നഴ്സിംഗ് ഓഫീസർക്ക് സസ്‌പെൻഷൻ

ആരോപണത്തിൽ സംസ്ഥാന ആരോഗ്യ മന്ത്രി കെകെ ശൈലജ KK Shailaja).അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. 

Written by - Sneha Aniyan | Last Updated : Oct 19, 2020, 04:22 PM IST
  • കൊറോണ ബാധിതനായി ICU വിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സികെ ഹാരിസിന്റെ മരണത്തിലാണ് അന്വേഷണം.
ഓക്സിജൻ കിട്ടാതെ COVID 19 രോഗി മരിച്ചെന്ന ആരോപണം; നഴ്സിംഗ് ഓഫീസർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: നഴ്സിംഗ് ജീവനക്കാരുടെ  അനാസ്ഥ മൂലം കോവിഡ്  രോഗി മരിച്ചെന്ന  ആരോപണത്തിൽ നഴ്സിംഗ് ഓഫീസർക്ക് സസ്‌പെൻഷൻ. ആരോപണത്തിൽ സംസ്ഥാന ആരോഗ്യ മന്ത്രി കെകെ ശൈലജ KK Shailaja).അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി.

എറണാകുളം  (Eranakulam) മെഡിക്കൽ കോളേജ് ആശുപത്രിയിൽ  നടന്ന സംഭവ൦ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ്  അന്വേഷിക്കുന്നത്. സംഭവത്തിൽ വിശദമായ  അന്വേഷണം നടത്തി എത്രയും വേഗ൦ റിപ്പോർട്ട് സമർപ്പിക്കാനാണ്  ആരോഗ്യ മന്ത്രിയുടെ  നിർദേശം. 

ALSO READ | വയനാട് എംപി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ

കൊറോണ ബാധിതനായി ICU വിൽ  ചികിത്സയിൽ കഴിഞ്ഞിരുന്ന സികെ ഹാരിസിന്റെ  മരണത്തിലാണ്  അന്വേഷണം. കൊറോണ പോസിറ്റിവായി മെഡി. കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി മരിച്ചത് വെന്റിലേറ്റർ ട്യൂബുകൾ  മാറിക്കിടന്നത്  കാരണമാണ് എന്ന  ശബ്ദ സന്ദേശത്തിന്റെ  അടിസ്ഥാനത്തിലാണ് അന്വേഷണം.

ആശുപത്രിയിലെ നഴ്സിംഗ്  ഓഫീസറാണ്  ആശുപത്രിയിലെ വാട്സ്ആപ് (Whatsapp) ഗ്രൂപ്പിൽ ശബ്ദ സന്ദേശം അയച്ചത്. സുഖം പ്രാപിച്ചു വരികയായിരുന്ന രോഗി മരിച്ചതിന്  കാരണക്കാരായവർ രക്ഷപ്പെട്ടത് ഡോക്ടർമാർ വിവരം പുറത്തു വിടാതിരുന്നതിനാലാണെന്നു൦ സന്ദേശത്തിൽ പറയുന്നു. 

Trending News