തിരുവനന്തപുരം : ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ഇതുവരെ ജില്ലയില്‍ 7,632 പേര്‍ക്കാണ് കോവിഡ് (COVID-19) സ്ഥിരീകരിച്ചത്.
വൈറസ് ബാധ മൂലം 22 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 4,602 പേര്‍ രോഗമുക്തരായിട്ടുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമാവുന്നതോടൊപ്പം ജില്ലയില്‍ മഴയും ശക്തമാണ്. ജില്ലയില്‍ വെള്ളപ്പൊക്കക്കെടുതികളെ തുടര്‍ന്ന് നിരവധി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
എന്നാല്‍, വലിയതുറയില്‍ ഒരുക്കിയിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. 50 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇത്രയധികം പേരില്‍ രോഗം കണ്ടെത്തിയത് . ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Also read: കോവിഡ് ബാധയില്‍ പുതിയ റെക്കോര്‍ഡ്, 1,564 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു...
പൂജപ്പുര സെന്‍ട്രല്‍ ജയിലിലും കോവിഡ് ബാധ വര്‍ദ്ധിക്കുകയാണ്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഇന്ന് 98 തടവുകാരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 41 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു . ഇതോടെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ രോഗബാധിതരുടെ എണ്ണം 101 ആയി.