കേരള-തമിഴ്നാട് അതിർത്തികളിൽ പരിശോധന ശക്തം; രാത്രി 10 മുതൽ പുലർച്ചെ നാല് വരെ വാഹന ​ഗതാ​ഗതം നിരോധിച്ചു

രാത്രികാല കർഫ്യൂവിനെത്തുടർന്ന് രാത്രി 10 മുതൽ പുലർച്ചെ നാല് വരെ വാഹനങ്ങൾ കടത്തിവിടില്ല. ഈ സമയം തമിഴ്നാട് അതിർത്തി അടച്ചിടും

Written by - Zee Malayalam News Desk | Last Updated : Apr 19, 2021, 10:49 AM IST
  • ഇ-പാസ് ഉള്ളവരെയോ ആശുപത്രി കേസുകൾ പോലെ അത്യാവശ്യ കാര്യങ്ങൾക്ക് പോകുന്നവരെയോ മാത്രമാണ് കടത്തിവിടുക
  • കേരളത്തിലും സമാമനമായ നിയന്ത്രണങ്ങളാണ് ഇന്ന് മുതൽ നടപ്പാക്കുന്നത്
  • തിരുവനന്തപുരത്ത് നിന്ന് തമിഴ്നാട്ടിലേക്ക് പോകുന്ന അതിർത്തിയായ ഇഞ്ചിവിള ചെക്ക്പോസ്റ്റിൽ വാഹനങ്ങൾ കർശനമായി പരിശോധിക്കുന്നുണ്ട്
  • ഇ-പാസ് ഉള്ളവരെയും ആശുപത്രി പോലുള്ള അത്യാവശ്യങ്ങൾക്ക് പോകുന്നവരെയും മാത്രമാണ് കേരളത്തിലേക്ക് കടത്തിവിടുന്നത്
കേരള-തമിഴ്നാട് അതിർത്തികളിൽ പരിശോധന ശക്തം; രാത്രി 10 മുതൽ പുലർച്ചെ നാല് വരെ വാഹന ​ഗതാ​ഗതം നിരോധിച്ചു

തിരുവനന്തപുരം: കൊവിഡ് രണ്ടാംതരം​ഗത്തിലെ വ്യാപനം അതിതീവ്രമായ സാഹചര്യത്തിൽ കേരള-തമിഴ്നാട് അതിർത്തികളിൽ പരിശോധന ശക്തമാക്കി. രാത്രികാല കർഫ്യൂവിനെത്തുടർന്ന് (Curfew) രാത്രി 10 മുതൽ പുലർച്ചെ നാല് വരെ വാഹനങ്ങൾ കടത്തിവിടില്ല. ഈ സമയം തമിഴ്നാട് അതിർത്തി അടച്ചിടും. അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും രാത്രികാല കർഫ്യൂവിൽ നിന്ന് ഇളവ് നൽകുകയെന്ന് തമിഴ്നാട് പൊലീസ് (Police) അറിയിച്ചു. കേരള അതിർത്തിയിലടക്കം കൂടുതൽ പൊലീസുകാരെ വിന്യസിക്കാനാണ് തമിഴ്നാട് സർക്കാർ നൽകിയിരിക്കുന്ന നിർദേശം.

തമിഴ്നാട്ടിലേക്ക് കടക്കാൻ ഇ-പാസ് (E-pass) നിർബന്ധമാക്കി നേരത്തെ ഉത്തരവ് ഇറക്കിയിരുന്നതാണ്. ഇത് വീണ്ടും നിർബന്ധമാക്കും. ഇ-പാസ് ഉള്ളവരെയോ ആശുപത്രി കേസുകൾ പോലെ അത്യാവശ്യ കാര്യങ്ങൾക്ക് പോകുന്നവരെയോ മാത്രമാണ് കടത്തിവിടുക. കേരളത്തിലും സമാമനമായ നിയന്ത്രണങ്ങളാണ് ഇന്ന് മുതൽ നടപ്പാക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് തമിഴ്നാട്ടിലേക്ക് പോകുന്ന അതിർത്തിയായ ഇഞ്ചിവിള ചെക്ക്പോസ്റ്റിൽ വാഹനങ്ങൾ കർശനമായി പരിശോധിക്കുന്നുണ്ട്. ഇവിടെ ഇ-പാസ് ഉള്ളവരെയും ആശുപത്രി പോലുള്ള അത്യാവശ്യങ്ങൾക്ക് പോകുന്നവരെയും മാത്രമാണ് കേരളത്തിലേക്ക് കടത്തിവിടുന്നത്.

ALSO READ: Covid Second Wave: മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തുന്നവർക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ്‌ നിര്‍ബന്ധം

വാളയാർ അതിർത്തിയിലും കേരള പൊലീസ് ശക്തമായ പരിശോധന തുടങ്ങിട്ടുണ്ട്. രാവിലെ എട്ടരയോടെയാണ് പരിശോധന തുടങ്ങിയത്. കൊവിഡ് ജാ​ഗ്രത പോർട്ടലിലെ രജിസ്ട്രേഷൻ പരിശോധിച്ച് ഇ-പാസ് ഉണ്ടോയെന്ന് ഉറപ്പ് വരുത്തി അതുള്ളവരെ മാത്രമാണ് കേരളത്തിലേക്ക് കടത്തി വിടുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ആർടിപിസിആർ ഫലം നിർബന്ധമാക്കി. ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. വരുന്ന എല്ലാവരും ഇ-ജാ​ഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. വാക്സിൻ സ്വീകരിച്ചവരാണെങ്കിലും 48 മണിക്കൂർ മുമ്പെടുത്ത ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് വേണം.

ആർടിപിസിആർ (RTPCR) സർട്ടിഫിക്കറ്റ് കയ്യിൽ ഇല്ലാത്തവർ കേരളത്തിൽ എത്തിയാൽ ഉടൻ പരിശോധന നടത്തണം. ഫലം കിട്ടുന്നത് വരെ റൂം ക്വാറന്റൈനിൽ കഴിയണം. പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, ക്ഷീണം, വയറിളക്കം, പേശിവേദന, മണം നഷ്ടപ്പെടൽ എന്നിവ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് ആരോ​ഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ രാത്രികാല കർഫ്യൂവും ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുൾപ്പെടെയുള്ള വാഹനങ്ങൾ കടത്തിവിടുന്നതിൽ അവശ്യ സർവീസുകൾക്ക് ഒഴികെ മറ്റൊന്നിനും ഇളവ് ഉണ്ടാകില്ലെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ: കോഴിക്കോട് ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷം; ഇന്ന് സെമി ലോക്ക് ഡൗൺ, അ‍ഞ്ചിടത്ത് മെ​ഗാവാക്സിനേഷൻ ക്യാമ്പ്

ആർടിപിആർ ഫലം നെഗറ്റീവ് ആകുന്നവർ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയും കേരളത്തിൽ താമസിക്കുന്ന സമയത്ത് എന്തെങ്കിലും രോഗലക്ഷണം കാണുകയാണെങ്കിൽ ഉടൻ തന്നെ ആരോഗ്യ വിദഗ്ദ്ധരുമായി ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 2,61,500 പേർക്കാണ്. രാജ്യത്ത് ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് ആകെ 1.47 കോടി ജനങ്ങൾക്കാണ്. കോവിഡ് ആദ്യമായി സ്ഥിരീകരിച്ചതിൽ പിന്നെ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്‌തതും കഴിഞ്ഞ 24 മണിക്കൂറിലാണ്. ആകെ 1501 പേർ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News