Covid Vaccination: അവധി ദിവസങ്ങളിലും വാക്സിനേഷൻ; അനുബന്ധ രോഗികൾക്കും ഗർഭിണികൾക്കും മുൻഗണന

അനുബന്ധ രോഗങ്ങൾ ഉള്ളവർ കോവിഡ് ബാധിതരായാൽ ഉടൻ ആശുപത്രിയിലെത്തിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാർഡ് സമിതികളും റാപിഡ്‌ റസ്പോൺസ് ടീമുകളും ഉണർന്നു  പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി

Written by - Zee Malayalam News Desk | Last Updated : Aug 17, 2021, 09:55 PM IST
  • പത്തനംതിട്ട മല്ലപ്പള്ളിയിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച 124 പേർക്ക് കോവിഡ് ബാധിച്ചത് പഠന വിഷയമാക്കും
  • ആറന്മുള വള്ളംകളിയുമായി ബന്ധപ്പെട്ട് കഴിഞ്ഞതവണ നൽകിയ ഇളവുകൾ മാത്രം നൽകിയാൽ മതിയെന്നും യോഗം തീരുമാനിച്ചു.
  • ടെലി മെഡിസിൻ സംവിധാനം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
Covid Vaccination: അവധി ദിവസങ്ങളിലും വാക്സിനേഷൻ; അനുബന്ധ രോഗികൾക്കും ഗർഭിണികൾക്കും മുൻഗണന

Trivandrum:ഇനിമുതൽ അവധി ദിവസങ്ങളിലും വാക്സിനേഷൻ അനുബന്ധ രോഗികൾക്കും ഗർഭിണികൾക്കും മുൻഗണന നൽകി അവധി ദിവസങ്ങളിൽ ഉൾപ്പെടെ വാക്സിനേഷൻ നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിൽ നിർദ്ദേശിച്ചു. സിറിഞ്ച് ക്ഷാമം ഉണ്ടാവാതെ ഇടപെടാൻ അദ്ദേഹം ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി.

അനുബന്ധ രോഗങ്ങൾ ഉള്ളവർ കോവിഡ് ബാധിതരായാൽ ഉടൻ ആശുപത്രിയിലെത്തിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാർഡ് സമിതികളും റാപിഡ്‌ റസ്പോൺസ് ടീമുകളും ഉണർന്നു  പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെലി മെഡിസിൻ സംവിധാനം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

ALSO READ: Covid Vaccine: മുംബൈ 3 ദിവസത്തേക്ക് വാക്‌സിനേഷൻ നിർത്തി വെച്ചു; വാക്‌സിൻ ക്ഷാമമെന്ന് ഉദ്യോഗസ്ഥർ

പത്തനംതിട്ട മല്ലപ്പള്ളിയിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച 124  പേർക്ക് കൊവിഡ് ബാധിച്ചത് പഠനവിഷയമാക്കാൻ മുഖ്യമന്ത്രി ആരോഗ്യവകുപ്പിനും  ആരോഗ്യ വിദഗ്ധസമിതിക്കും  നിർദ്ദേശം നൽകി. ആറന്മുള വള്ളംകളിയുമായി ബന്ധപ്പെട്ട്  കഴിഞ്ഞതവണ നൽകിയ ഇളവുകൾ മാത്രം നൽകിയാൽ മതിയെന്നും യോഗം തീരുമാനിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News