കോട്ടയം: ഇനിയും ആരെങ്കിലും വാക്സിനെടുക്കാൻ ബാക്കിയുണ്ടെങ്കിൽ അവർക്കായി പ്രത്യേകം സ്പോട് വാക്സിനേഷൻ. കോട്ടയം ജില്ലയിലാണ് നിലവിൽ സ്പോട്ട് ബുക്കിംഗം ലഭ്യമായിട്ടുള്ളത്.
ഒന്നാം ഡോസ് വാക്സിനേഷൻ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി 90 ശതമാനം പേർക്കും വാക്സിൻ നല്കിക്കഴിഞ്ഞ ഏഴു പഞ്ചായത്ത് പരിധികളിലെ വാക്സിനേഷൻ കേന്ദ്രങ്ങളാണിത്. സെപ്റ്റംബർ 11, 13 തീയതികളിൽ ഒന്നാം ഡോസ് വാക്സിൻ എടുക്കേണ്ടവർക്ക് സ്‌പോട്ട് ബുക്കിങ് അനുവദിക്കും. പ്രസ്തുത തദ്ദേശസ്ഥാപന പരിധിയിലുള്ളവർക്കു മാത്രമായിരിക്കും സൗകര്യം അനുവദിക്കുക.
ഇതാണ് പഞ്ചായത്തുകൾ
1) മുണ്ടൻകുന്ന് സാമൂഹ്യ ആരോഗ്യ കേന്ദ്രം,(അകലക്കുന്നം ഗ്രാമ പഞ്ചായത്ത്,) ,
2) തൊണ്ണൻകുഴി ഗവൺമെന്റ് എൽ പി എസ് (ആർപ്പൂക്കര ഗ്രാമ പഞ്ചായത്ത്)
3) കടപ്ലാമറ്റം സാമൂഹ്യ ആരോഗ്യ കേന്ദ്രം (കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത്)
4) കാണക്കാരി പ്രാഥമിക ആരോഗ്യ കേന്ദ്രം (കാണക്കാരി ഗ്രാമ പഞ്ചായത്ത്)
5) സെന്റ് ജോസഫ് എൽ പി എസ് (ഞീഴൂർ ഗ്രാമ പഞ്ചായത്ത്)
6) തലനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം (തലനാട് ഗ്രാമ പഞ്ചായത്ത്)
7) തലയാഴം പ്രാഥമിക ആരോഗ്യ കേന്ദ്രം (തലയാഴം ഗ്രാമ പഞ്ചായത്ത്)
ഈ പ്രദേശങ്ങളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഒന്നാം ഡോസ് വാക്സിനെടുക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യാതെ നേരിട്ടെത്തി വാക്സിൻ എടുക്കാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...