Budh Gochar 2023: ബുധന്റെ രാശിമാറ്റത്തിലൂടെ നീചഭംഗ യോഗം: ഈ രാശിക്കാർക്ക് വൻ സമ്പത്തും ജോലിയിൽ പുരോഗതിയും

Neechbhang Rajyoga: ജ്യോതിഷ പ്രകാരം ബുധൻ മീന രാശിയിൽ പ്രവേശിച്ചതോടെ നീചഭംഗ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഈ രാജയോഗം 3 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും ഒപ്പം അവർക്ക് മികച്ച പുരോഗതിയും ധനനേട്ടവും നൽകും.

Mercury Transit 2023: ജ്യോതിഷത്തിൽ 9 ഗ്രഹങ്ങളുടെയും 27 രാശികളുടെയും സ്ഥാനത്തെ അടിസ്ഥാനമാക്കിയാണ് ഭാവി കണക്കാക്കുന്നത്. ഈ ഗ്രഹങ്ങൾ കാലാകാലങ്ങളിൽ രാശിചക്രം മാറ്റും. 2023 മാർച്ച് 16 ന് ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ സംക്രമിച്ച് മീനരാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. 

1 /4

Neechbhang Rajyoga: സമ്പത്ത്, ബുദ്ധി, ബിസിനസ്സ്, ആശയവിനിമയം എന്നിവയുടെ കാരണക്കാരനായ ഗ്രഹമാണ് ബുധൻ. ഇപ്പോൾ ബുധൻ ദുർബല രാശിയായ മീനത്തിൽ പ്രവേശിച്ച് നീചഭംഗ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്.  നീചഭംഗ രാജയോഗം എല്ലാ രാശിക്കാരുടെയും ബുദ്ധി, സംസാരം, തൊഴിൽ-ബിസിനസ്സ്, സാമ്പത്തിക സ്ഥിതി എന്നിവയെ ബാധിക്കും.  ഇത് ഈ  3 രാശികൾക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഏതൊക്കെ രാശിക്കാർക്കാണ് മീനരാശിയിലെ ബുധൻ സംക്രമിക്കുന്നതിലൂടെ ഏറെ ഗുണങ്ങൾ ലഭിക്കുന്നതെന്ന് അറിയാം...

2 /4

ഇടവം (Taurus): ഇടവം രാശിക്കാർക്ക് ബുധന്റെ സംക്രമം വഴി രൂപപ്പെടുന്ന നീചഭംഗം രാജയോഗത്തിലൂടെ അനുകൂല ഫലങ്ങൾ ലഭിക്കും. ഇത്തരക്കാർക്ക് ഈ സമയം വലിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. പെട്ടെന്ന് നിങ്ങൾക്ക് ധനലാഭം ഉണ്ടാകും. അതുപോലെ വരുമാനവും വർദ്ധിക്കും. ഭാഗ്യത്തിന്റെ സഹായത്തോടെ നിങ്ങളുടെ ജോലിയിൽ നിങ്ങൾക്ക് വിജയം ലഭിക്കും. ദീർഘദൂര യാത്രകൾ നടത്താൻ യോഗം. ജോലിയുള്ളവർക്ക് പ്രമോഷനും ഇൻക്രിമെന്റും ലഭിക്കും.

3 /4

മകരം (Capricorn): ബുധന്റെ രാശിമാറ്റം മൂലം രൂപപ്പെടുന്ന നീചഭംഗം രാജയോഗം മകരം രാശിക്കാർക്കും ശക്തമായ നേട്ടങ്ങൾ നൽകും. ഈ സമയം ഇവരുടെ ഭാഗ്യം നല്ലതായിരിക്കും അതിനാൽ എല്ലാ ജോലികളിലും വിജയം ലഭിക്കും. ബിസിനസ്സിന് നല്ല സമയം. ലാഭം വർദ്ധിക്കും, പുതിയ ഡീൽ കണ്ടെത്താനാകും. ധൈര്യം വർദ്ധിക്കും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.

4 /4

കുംഭം (Aquarius): ബുധന്റെ രാശിമാറ്റം കുംഭം രാശിക്കാർക്ക് അനുഗ്രഹമായിരിക്കും. ഈ രാശിയിൽ ഏഴര ശനി നടക്കുന്നുണ്ടെങ്കിലും ബുധ സംക്രമത്തിലൂടെ ഇവർക്ക് കുറച്ചു കാലത്തേക്ക് ആശ്വാസം ലഭിക്കും. സംസാരത്തിന്റെ ശക്തിയിൽ കാര്യങ്ങൾ നടക്കും.  ഏത് വലിയ ആഗ്രഹവും ഈ സമയം നിറവേറ്റാൻ കഴിയും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola