വയനാട് ബീനാച്ചി എസ്റ്റേറ്റിൽ പശുവിനെ കടുവ കൊന്നു തിന്നു; പൊറുതിമുട്ടി ജനം

കഴിഞ്ഞദിവസം ബിനാച്ചിഎസ്റ്റേറ്റിൽ മേയാൻവിട്ട കറുവപശുവിനെയാണ് കടുവ കൊന്നുതിന്നത്.  കർഷകനായ   ഗോവിന്ദന്റെ കറവപശുവിനെ കഴിഞ്ഞദിവസം വൈകിട്ട്  മുതൽ കാണാതായിരുന്നു.  തുടർന്ന്  നാട്ടുകാരടക്കം നടത്തിയ തിരിച്ചിലിലാണ് പാതിഭക്ഷിച്ച നിലയിൽ എസ്റ്റേറ്റിനുള്ളിൽ പശുവിന്റെ ജഢം കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jul 10, 2022, 12:50 PM IST
  • പ്രദേശത്തെ കടുവ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കർഷകസംഘം ബീനാച്ചി പനമരം റോഡ് ഉപരോധിച്ചു.
  • എസ്റ്റേറ്റിലെ കാട് വെട്ടിതെളിക്കാനും പ്രദേശത്ത് കടുവയെ നിരീക്ഷിക്കാൻ കാമറകൾ സ്ഥാപിക്കാനും തീരുമാനമായി.
  • വന്യ മൃഗങ്ങളുടെ ആക്രമണത്തോടെ ജനങ്ങളുടെ വരുമാന മാര്‍ഗവും നിലയ്ക്കുന്ന അവസ്ഥയാണുള്ളത്.
വയനാട് ബീനാച്ചി എസ്റ്റേറ്റിൽ  പശുവിനെ കടുവ കൊന്നു തിന്നു; പൊറുതിമുട്ടി ജനം

വയനാട്: വയനാട് ബീനാച്ചി എസ്റ്റേറ്റിൽ  കടുവ  ശല്യം  രൂക്ഷമാകുന്നു. സുൽത്താൻബത്തേരി മന്ദംകൊല്ലിക്ക് സമീപം  ബീനാച്ചി എസ്റ്റേറ്റിൽ  പശുവിനെ കടുവ കൊന്നു തിന്നു. പ്രദേശത്തെ കടുവ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കർഷകസംഘം ബീനാച്ചി പനമരം റോഡ് ഉപരോധിച്ചു.

കഴിഞ്ഞദിവസം ബിനാച്ചിഎസ്റ്റേറ്റിൽ മേയാൻവിട്ട കറുവപശുവിനെയാണ് കടുവ കൊന്നുതിന്നത്.  കർഷകനായ   ഗോവിന്ദന്റെ കറവപശുവിനെ കഴിഞ്ഞദിവസം വൈകിട്ട്  മുതൽ കാണാതായിരുന്നു.  തുടർന്ന്  നാട്ടുകാരടക്കം നടത്തിയ തിരിച്ചിലിലാണ് പാതിഭക്ഷിച്ച നിലയിൽ എസ്റ്റേറ്റിനുള്ളിൽ പശുവിന്റെ ജഢം കണ്ടെത്തിയത്. 

Read Also: Viral Video: പഴംപൊരി കിട്ടാതെ ഞാൻ പോവില്ല; കൗതുകമായി മ്ലാവ്, വീഡിയോ വൈറൽ

വനപാലകർ സ്ഥലത്തെത്തി പശുവിനെ കൊന്നത് കടുവയാണന്ന് സ്ഥരികരിച്ചു. ഗോവിന്ദനും കുടുംബവും ക്ഷീരമേഖലയെ ആശ്രയിച്ചാണ് ഉപജീവനം നടത്തിവരുന്നത്. കറുവപശുവിനെ കടുവ കൊന്നതോടെ കുടുംബം ദുരിതത്തിലായിരിക്കുകയാണ്.

എസ്റ്റേറ്റിനുള്ളിൽ കടുവയുടെ സാനിദ്ധ്യം മുമ്പും ഉണ്ടായിട്ടുണ്ട്. പ്രദേശത്തെ കടുവ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കർഷക സംഘം ബീനാച്ചി പനമരം റോഡ് ഒരുമണിക്കൂറോളം ഉപരോധിച്ചു. പിന്നീട് വനംവകുപ്പ് അധികൃതരുമായി നഗരസഭചെയർമാൻ  നടത്തിയ ചർച്ചയിൽ എസ്റ്റേറ്റിലെ കാട് വെട്ടിതെളിക്കാനും  പ്രദേശത്ത് കടുവയെ നിരീക്ഷിക്കാൻ കാമറകൾ സ്ഥാപിക്കാനും തീരുമാനമായി.

Read Also: ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു അവരുടെ ലക്ഷ്യം, ആശുപത്രി വിട്ടാലും അവർ തന്നെ കൊല്ലും; വിശാഖ് സീ മലയാളം ന്യൂസിനോട്

കടുവ അടക്കമുള്ള വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ എത്തുന്നത് തടയുന്നതിനാവശ്യമാ നടപടി വനംവകുപ്പിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വന്യ മൃഗങ്ങളുടെ ആക്രമണത്തോടെ ജനങ്ങളുടെ വരുമാന മാര്‍ഗവും നിലയ്ക്കുന്ന അവസ്ഥയാണുള്ളത്. പ്രതിസന്ധിയിൽ ഉഴറുന്ന ജനതയ്ക്ക് ഇരുട്ടടിയാണ് വന്യമൃഗ ആക്രമണം. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News