തിരുവനന്തപുരം: സിപിഎമ്മിന് പിന്നാലെ സിപിഐയിലും പ്രായപരിധി നടപ്പിലാക്കും. സംസ്ഥാന നേതൃത്വത്തിലുള്ളവർക്ക് മിനിമം പ്രായപരിധി 75 വയസ്സാണ്. ജില്ലാ സെക്രട്ടറിയുടെ പ്രായപരിധി 65 ഉം മണ്ഡലം സെക്രട്ടറിക്ക് 60 വയസ്സുമാക്കും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. കഴക്കൂട്ടത്തെ സിൽവർ ലൈൻ കല്ലിടലിലെ പൊലീസുകാരൻ്റെ നടപടിയിലും സിപിഐ വിമർശനമുയർത്തി.
സിപിഎമ്മിന് പിന്നാലെയാണ് സിപിഐയിലും പ്രായപരിധി നടപ്പിലാക്കാനൊരുങ്ങുന്നത്.സംസ്ഥാന എക്സിക്യൂട്ടീവിൽ ഇത് സംബന്ധിച്ച തീരുമാനമെടുത്തു. സംസ്ഥാന നേതൃത്വത്തിലുള്ളവർക്ക് മിനിമം പ്രായപരിധി 75 വയസ്സാക്കും. ജില്ലാ സെക്രട്ടറിയുടെ പ്രായപരിധി 65 ഉം മണ്ഡലം സെക്രട്ടറിക്ക് 60 വയസ്സാക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.
സിൽവർ ലൈൻ സർവെയുമായി ബന്ധപ്പെട്ട കല്ലിടലിൽ കണിയാപുരത്തെ കരിച്ചാറയിൽ പൊലീസ് സ്വീകരിച്ച നടപടി അനുചിതമായില്ലെന്നും സിപിഐ വിമർശിച്ചു. പൊലീസുകാരൻ്റെ നടപടി സർക്കാരിന് ചീത്തപേരുണ്ടാക്കി. ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം കെ-റെയിൽ പദ്ധതി നടപ്പിലാക്കേണ്ടതെന്നും സിപിഐ ചർച്ച ചെയ്തു. ഇങ്ങനെയാണോ പൊലീസ് ജനങ്ങളെ കൈകാര്യം ചെയ്യണ്ടേത്. പൊലീസുകാരൻ പ്രതിഷേധക്കാരനെ ചവിട്ടിയത് ശരിയായില്ലെന്നും സിപിഐ എക്സിക്യൂട്ടീവിൽ വിമർശനമുയർന്നു.
അതിനിടെ, കണിയാപുരം കരിച്ചാറയിൽ നടന്ന പ്രതിഷേധത്തിൽ പൊലീസുകാരനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റി അംഗം ജെ.എസ്.അഖിൽ നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. പൊലീസുകാരനെതിരെ അന്വേഷണ റിപ്പോർട്ട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി റൂറൽ എസ്പിക്ക് കൈമാറിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലീസുകാരനെ എ.ആർ. ക്യാമ്പിലേക്ക് സ്ഥലം മാറ്റിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...