Karuvannur bank loan scam: 'സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തിയില്ല'; കരുവന്നൂരിൽ വീഴ്ച പറ്റിയെന്ന് സിപിഎം

തൃശൂര്‍ ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തല്‍

Written by - Zee Malayalam News Desk | Last Updated : Jul 25, 2021, 02:47 PM IST
  • യഥാസമയത്ത് നടപടി സ്വീകരിക്കുന്നതിലും വീഴ്ചയുണ്ടായി
  • ക്രമക്കേട് നടത്തിയവര്‍ക്കും കൂട്ടുനിന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാന നേതൃത്വം നൽകിയിരിക്കുന്ന നിര്‍ദേശം
  • തൃശൂരിലെ സംഭവം മറ്റ് സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കാതിരിക്കാനുള്ള നടപടികളും സ്വീകരിക്കും
  • സഹകരണ വിജിലന്‍സ് ശക്തിപ്പെടുത്താനും നീക്കമുണ്ട്
Karuvannur bank loan scam: 'സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തിയില്ല'; കരുവന്നൂരിൽ വീഴ്ച പറ്റിയെന്ന് സിപിഎം

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേട് (Karuvannur bank loan scam) വിവാദത്തില്‍ തൃശൂര്‍ ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തല്‍. കോടികളുടെ ക്രമക്കേട് നടന്നപ്പോൾ അതിന്‍റെ ഗൗരവം സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ ജില്ലാ ഘടകത്തിനു കഴിഞ്ഞില്ലെന്നാണ് വിമര്‍ശനം ഉയർന്നത്. 

പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ (Co-operative bank) പരിശോധന ശക്തമാക്കാനും സിപിഎം നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നുണ്ട്. കരുവന്നൂരിലെ തട്ടിപ്പിന്‍റെ ആഴവും ഗൗരവവും സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതില്‍ തൃശ്ശൂര്‍ ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന വിമര്‍ശനമാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായത്. കരുവന്നൂരില്‍ ക്രമക്കേട് സംബന്ധിച്ച പരാതി ആദ്യം ലഭിച്ചത് തൃശൂരില്‍ നിന്നുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിനാണ്. ജില്ലയില്‍ അന്വേഷണം തീരുമാനിച്ച് അത് സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. സംസ്ഥാന സമിതി അംഗം പി.കെ.ബിജുവിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ALSO READ: Karuvannur Bank Scam : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളുടെ വീടുകളിൽ ക്രൈം ബ്രാഞ്ച് റെയ്‌ഡ്‌ ആരംഭിച്ചു

ജില്ലയില്‍ നിന്നു തന്നെയുള്ള എ.സി.മൊയ്തീന്‍ ഇക്കാലയളവില്‍ സഹകരണ മന്ത്രിയുമായിരുന്നു. അതിനാല്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് കൃത്യമായ വിവരം അദ്ദേഹത്തിനും ഉണ്ടായിരുന്നു. എന്നിട്ടും വേണ്ടത്ര പ്രധാന്യത്തോടെ ഇത് സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ജാഗ്രത കാട്ടുകയും ചെയ്തില്ലന്നാണ് സെക്രട്ടറിയേറ്റ് വിലയിരുത്തൽ. യഥാസമയത്ത് നടപടി സ്വീകരിക്കുന്നതിലും വീഴ്ചയുണ്ടായി. ക്രമക്കേട് നടത്തിയവര്‍ക്കും കൂട്ടുനിന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന് നൽകിയിരിക്കുന്ന നിര്‍ദേശം.

ALSO READ: Bank loan scam: തൃശൂരിൽ വീണ്ടും വായ്പാ തട്ടിപ്പ്; കേസെടുക്കാൻ ഉത്തരവിട്ട് കോടതി

തൃശൂരിലെ സംഭവം മറ്റ് സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കാതിരിക്കാനുള്ള നടപടികളും സ്വീകരിക്കും. സംസ്ഥാനത്ത് പാര്‍ട്ടി നിയന്ത്രണത്തിലുള്ളതും പാര്‍ട്ടി നേതാക്കള്‍ക്ക് ബന്ധമുള്ളതുമായ എല്ലാ സഹകരണ സ്ഥാപനങ്ങളിലും പാര്‍ട്ടിതല പരിശോധനയ്ക്കും തീരുമാനമുണ്ട്. ഇതിന് പുറമേ സഹകരണ വിജിലന്‍സ് (Vigilance) ശക്തിപ്പെടുത്താനും നീക്കമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News