വിവാദ വിഷയങ്ങളിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎമ്മിനെ ദുർബലപ്പെടുത്താൻ ശ്രമം നടക്കുന്നു. നേതൃത്വത്തെ ആക്രമിക്കുക എന്നതാണ് പുതിയ രീതി. മുഖ്യമന്ത്രിക്കെതിരായ ആക്രമണം ഇതിന്റെ ഭാഗമാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. തൃശൂരിൽ ബിജെപി ജയിച്ചത് യുഡിഎഫ് വോട്ടുകൊണ്ട്. യുഡിഎഫിന് കാര്യമായ വോട്ടുചോർച്ചയുണ്ടായി. കോൺഗ്രസിന്റെ കമ്മിഷൻ തന്നെ ഇക്കാര്യം രേഖപ്പെടുത്തി. അതേസമയം, തൃശൂർ പൂരം വിവാദത്തിൽ എഡിജിപിക്ക് വീഴ്ച സംഭവിച്ചുവെന്ന് സിപിഎം. സംസ്ഥാന സമിതിയിലാണ് വിമർശനം ഉയർന്നത്. നടപടി റിപ്പോർട്ടിന് ശേഷമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി.