സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പുനരന്വേഷണം നടത്താന്‍ ഉത്തരവ്. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരിയാണ് ഉത്തരവിട്ടത്. ജനനേന്ദ്രീയം മുറിച്ചതിനു പിന്നില്‍ ഗൂഢാലോചനയെന്നും ഉന്നതര്‍ക്ക് അടക്കം ഇതില്‍ പങ്കെന്നും വിലയിരുത്തല്‍. സ്വാമിയെ മാത്രം പ്രതിയാക്കിയ പൊലീസ് അന്വേഷണത്തില്‍ ഒട്ടേറെ വീഴ്ചകളെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. സ്വാമിയുടെ പരാതിയുടെ കൂടി അടിസ്ഥാനത്തിലാണ് പുനരന്വേഷണം നടക്കുക.
2017 മെയ് 19നാണ് കൊല്ലം പന്മ ആശ്രമത്തിലെ അന്തേവാസിയായ ഹരിയെന്ന ഗംഗേശാനന്ദ തീർത്ഥപാദരുടെ(54) ജനനേന്ദ്രിയം ഇരുപത്തിമൂന്നുകാരി മുറിച്ചത്. വർഷങ്ങളായി യുവതിയുടെ കുടുംബവുമായി ബന്ധമുള്ള സ്വാമി പ്ലസ് വണ്ണിന്പഠിക്കുന്ന കാലം മുതൽ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ ഒത്താശയോടെയായിരുന്നു പീഡനം എന്നായിരുന്നു യുവതിയുടെ മൊഴി. എന്നാൽ തുടക്കം മുതലേ പെൺകുട്ടിയുടെ വീട്ടുകാർ സ്വാമിക്കൊപ്പമായിരുന്നു. യുവതി കള്ളം പറയുകയാണെന്ന് വീട്ടുകാരുടെ മൊഴി.
Also Read: സാഹസികരെ ഇതിലേ ഇതിലേ... ഹോയ ബസിയു എന്ന പ്രേതവനത്തെക്കുറിച്ച്!
പിന്നീടാണ് പെൺകുട്ടിയുടെയും മൊഴി മാറിയത് കാമുകൻ്റെ നിർബന്ധം മൂലമാണ് താൻ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നാണ് പെൺകുട്ടിയുടെ തിരുത്തിയ മൊഴി. കൃത്യം നടത്തുന്നതിന് രണ്ട് മാസം മുൻപ് യുവതി ജനനേന്ദ്രിയം മുറിക്കുന്ന വീഡിയോ കണ്ടതിൻ്റെ ഫോറൻസിക് റിപ്പോർട് നിർണായകമാണ്.
സ്വയം തന്നെയാണ് തൻ്റെ ജനനേന്ദ്രിയം വെട്ടിമാറ്റിയത് എന്നാണ് സ്വാമി ആദ്യം നൽകിയ മൊഴി. എന്നാൽ ഒന്നിലധികം പേർ ചേർന്നാണ് തന്‍റെ ജനന്ദേന്ദ്രിയം മുറിച്ചതെന്ന് ഗംഗേശാനന്ദ പിന്നീട് മാറ്റിപ്പറഞ്ഞു.തനിക്കെതിരെ നിൽക്കുന്നവർ അതിശക്തരാണെന്നും ഗംഗേശാനന്ദ പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ എല്ലാം പരിഗണനയിൽ വച്ചായിരിക്കും തുടർന്നുള്ള അന്വേഷണം.