Cyber Attack | ലോകം സൈബർ ഭീഷണിയിൽ, ജാ​ഗ്രത പുലർത്തണമെന്ന് വിദ​ഗ്ധർ

ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും സാധാരണക്കാർക്കും സൈബർ സുരക്ഷയെക്കുറിച്ച്  നിരന്തരം ബോധവത്കരണം നടത്തണമെന്ന് കെ ശിവൻ.

Written by - Zee Malayalam News Desk | Last Updated : Nov 13, 2021, 06:49 PM IST
  • സൈബർ ആക്രമണങ്ങളുടെ അപകടസാധ്യതയും സങ്കീർണതയും നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
  • വലിയ ജാ​ഗ്രത പുലർത്തിയില്ലെങ്കിൽ സാധാരണക്കാരും സൈബർ ആക്രമണത്തിന് ഇരകളാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ.
  • ലോകം എന്നത്തേക്കാലും വലിയ സൈബർ ഭീഷണിയിലെന്ന് യുഎഇ സൈബർ സെക്യൂരിറ്റി തലവൻ.
Cyber Attack | ലോകം സൈബർ ഭീഷണിയിൽ, ജാ​ഗ്രത പുലർത്തണമെന്ന് വിദ​ഗ്ധർ

തിരുവനന്തപുരം;  വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെങ്കിൽ വൻകിട സ്ഥാപനങ്ങൾ മാത്രമല്ല, സാധാരണക്കാരനും  സൈബർ ആക്രമണത്തിന് (Cyber Attack) ഇരയാകുമെന്നും ഐഎസ്ആർഒ ചെയർമാൻ (ISRO Chairman) കെ. ശിവൻ പറഞ്ഞു. എല്ലാ സ്മാർട്ട് ഉപകരണത്തിനും ഇന്റർനെറ്റുമായി (Internet) ബന്ധിപ്പിക്കാൻ ഒരു സ്മാർട്ട് ഉപയോക്താവ് ആവശ്യമാണ്. അതിനുള്ള സുരക്ഷയും നമ്മൾ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊക്കൂൺ 14 എഡിഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കെ ശിവൻ (K Shivan).

ജീവിത സാഹചര്യം ഇന്റർനെറ്റുമായി ബന്ധിപ്പിക്കുമ്പോൾ വൻകിട സ്ഥാപനങ്ങൾക്കും, ജീവനക്കാർക്കും മാത്രമല്ല അവബോധം നൽകേണ്ടത്. സാധാരണക്കാർക്കും കൂടെ അതിന്റെ ആവശ്യം മനസിലാക്കിക്കൊടുക്കണം. അല്ലെങ്കിൽ അവർക്കെതിരെയുള്ള സൈബർ തട്ടിപ്പുകളൊന്നും അവർക്ക് തിരിച്ചറിയാനാകില്ല. സൈബർ ആക്രമണങ്ങളുടെ അപകടസാധ്യതയും സങ്കീർണതയും നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

Also Read: Kerala Covid Update | സംസ്ഥാനത്ത് ഇന്ന് 6468 പേര്‍ക്ക് കൂടി കോവിഡ്, 23 മരണം

നമ്മുടെ നിത്യജീവിതത്തിലെ പ്രധാന കാര്യങ്ങളെല്ലാം ഇപ്പോൾ ഓൺലൈനായി മാറി. കാർ ഡ്രൈവിം​ഗ് പോലും ഡിജിറ്റലായി മാറിയ കാലഘട്ടമാണ്. അതോടെ ഡാറ്റയുടെ ഉപഭോ​ഗത്തിലും വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഡിജിറ്റലൈസേഷൻ വന്നതോടെ കോടിക്കണക്കിന് ആളുകൾക്ക് പരസ്പരം ബന്ധപ്പെടാനുള്ള വേദിയായിമാറി. എന്നാൽ ഇതിനെ ദുർവിനിയോ​ഗം ചെയ്യുന്നവരും കുറവല്ല. അവരെ കരുതിയിരിക്കുകയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് വേണ്ടി ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും സാധാരണക്കാർക്കും സൈബർ സുരക്ഷയെക്കുറിച്ച്  നിരന്തരം ബോധവത്കരണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

എന്നത്തേക്കാളും ലോകം ഇന്ന് സൈബർ ഭീഷണി നേരിടുന്നുണ്ടെന്ന സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന്  യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഗവൺമെന്റിന്റെ സൈബർ സെക്യൂരിറ്റി തലവൻ ഡി.ആർ. മുഹമ്മദ് അൽ കുവൈറ്റി പറഞ്ഞു. എല്ലാ മേഖലകളിലും ഉള്ള  സൈബർ ഭീഷണിയെക്കുറിച്ച് യുഎഇ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്നത് ഇത്തരം ആക്രമണങ്ങൾ തടയാൻ സഹായകരമായി. മറ്റ് രാജ്യങ്ങളുടെ അനുഭവം കാണുമ്പോൾ, യുഎഇ അതിലൊക്കെ വളരെയേറെ മുന്നേറിയെന്ന് പറയാം.  

Also Read: Non-veg food display|നോണ്‍വെജ് ഭക്ഷണം പരസ്യമായി വില്‍ക്കരുത്; വിലക്കേര്‍പ്പെടുത്തി വഡോദര‌ നഗരസഭ

എണ്ണ, വാതകം, ടെലികോം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും യുഎഇ ഡിജിറ്റലൈസേഷനിലൂടെ കടന്നുപോകുകയാണ്, കൂടാതെ സൈബർ സുരക്ഷ ഉറപ്പാക്കിക്കൊണ്ട്  വിവിധ മേഖലകളിലേക്കും കടക്കുന്നു. കോവിഡ് കാലഘട്ടത്തിൽ ആളുകളെ വീട്ടിൽ നിന്ന് ജോലി ചെയ്യാനും വീട്ടിൽ നിന്ന് പഠിക്കാനും എന്നത്തേക്കാളും സാങ്കേതികവിദ്യയെ ആശ്രയിക്കാനും പഠിപ്പിച്ചു. ഈ കാലഘട്ടത്തിൽ  സൈബർ ഭീഷണികളും  വർധിച്ചിട്ടുണ്ട്.

റാൻസംവെയർ എന്നത്തേക്കാളും വർദ്ധനവ് ഉണ്ടായി, യുഎഇയിൽ ഉടനീളം ഏകദേശം 250% വർദ്ധനയുണ്ടായി എന്നും അദ്ദേഹം ഉദാഹരണ സഹിതം വ്യക്തമാക്കി. ഇത് 3ഓളം സർക്കാർ മേഖലകളെ ബാധിച്ചു, പ്രധാനമായും സാമ്പത്തിക, ആരോഗ്യ പരിരക്ഷ, ഈ മേഖലകളിലെ ആളുകൾ അവരുടെ സിസ്റ്റം സാധാരണ നിലയിലാക്കാൻ ransomware പണം നൽകിയത്. അത് സൈബർ സുരക്ഷയുടെ പ്രാധാന്യം വിളിച്ചോതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് ദിവസം നീണ്ട സമാപന സമ്മേളനം DGP അനിൽകാന്ത് IPS ഉദ്ഘാടനം ചെയ്തു. എഡിജിപിയും സൈബർ ഡോം (Cyberdome) നോഡൽ ഓഫീസറുമായ മനോജ് എബ്രഹാം ഐപിഎസ് അധ്യക്ഷത വഹിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News