മാന്‍ഡസ് ചുഴലിക്കാറ്റായി മാറി; കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

കനത്തമഴ കണക്കിലെടുത്ത് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Dec 8, 2022, 02:12 PM IST
  • ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മാന്‍ഡസ് ചുഴലിക്കാറ്റായി മാറി
  • അര്‍ധരാത്രിയോടെ പുതുച്ചേരി- ആന്ധ്രാ പ്രദേശിലെ തീരങ്ങളിലുമെത്തും
  • തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ
മാന്‍ഡസ് ചുഴലിക്കാറ്റായി മാറി; കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മാന്‍ഡസ് ചുഴലിക്കാറ്റായി മാറിയതായി റിപ്പോർട്ട്. ചുഴലിക്കാറ്റ് നാളെ അര്‍ധരാത്രിയോടെ പുതുച്ചേരി- ആന്ധ്രാ പ്രദേശിലെ തീരങ്ങളിലുമെത്തുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രാകാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.  കനത്തമഴ കണക്കിലെടുത്ത് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. എന്‍ഡിആര്‍എഫ് തമിഴ്നാട്ടിലേക്ക് അഞ്ചും പുതുച്ചേരിയിലേക്ക് മൂന്നും സംഘങ്ങളെ അയച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ കനത്ത ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

തമിഴ്നാട്ടില്‍ നാഗപട്ടണം, തഞ്ചാവൂര്‍, തിരുവാരൂര്‍, കടലൂര്‍, മൈലാടുതുറൈ, ചെന്നൈ എന്നിവിടങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. പുതുച്ചേരിയിലും കാരയ്ക്കലിലും എന്‍ഡിആര്‍എഫിന്റെ മൂന്ന് ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ, രണ്ട് കണ്‍ട്രോള്‍ റൂമുകളും ഹെല്‍ത്ത് സെന്ററുകളും തുറന്നിട്ടുണ്ട്.

കഴിവതും മരണങ്ങള്‍ ഒഴിവാക്കുകയും വസ്തുവകകള്‍ക്കും വൈദ്യുതി, ടെലികോം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഉണ്ടാകുന്ന കേടുപാടുകള്‍ കുറയ്ക്കുകയുമാണ് ലക്ഷ്യം. അടിസ്ഥാന സൗകര്യത്തിന് കേടുപാടുകള്‍ സംഭവിച്ചാല്‍, എത്രയും പെട്ടെന്ന് അത് പുനഃസ്ഥാപിക്കണമെന്നും ഏജന്‍സികളുടെയും മന്ത്രാലയങ്ങളുടെയും തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്ത് സംസാരിക്കവെ നാഷണല്‍ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി (എന്‍സിഎംസി) ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

 

Trending News