ഓഖി: സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെന്ന് ലത്തീന്‍ സഭ

സര്‍ക്കാര്‍ സമാഹരിച്ച ഓഖി ഫണ്ടില്‍ സോഷ്യല്‍ ഓഡിറ്റിംഗ് വേണമെന്നും ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു. 

Last Updated : Mar 31, 2018, 11:54 AM IST
ഓഖി: സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെന്ന് ലത്തീന്‍ സഭ

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ ദുരിതം നേരിട്ടവര്‍ക്കുള്ള ആശ്വാസ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് അലംഭാവമെന്ന് ലത്തീന്‍ സഭ. സമയബന്ധിതമായി പദ്ധതികള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുമെന്ന് ആര്‍ച്ച് ബിഷപ്പ്  ഡോ.എം.സൂസെപാക്യം. 

ജോലി, വീട്, ചികിത്സ എന്നിങ്ങനെ നിരവധി വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നല്‍കി. എന്നാല്‍ 49 കുടുംബങ്ങള്‍ക്ക് മാത്രമാണ് സഹായം ലഭിച്ചത്. കേരളത്തില്‍ 146 പേര്‍ മരിച്ചുവെന്നാണ് സഭയുടെ കണക്ക്. എന്നാല്‍ മരിച്ചവരുടെ എണ്ണത്തില്‍ സര്‍ക്കാരിന് വ്യക്തതയില്ലെന്നും ആര്‍ച്ച് ബിഷപ്പ് ആരോപിച്ചു. 

സര്‍ക്കാര്‍ വാക്ക് പാലിക്കാന്‍ തയ്യാറാകണമെന്ന് ഡോ.എം.സൂസെപാക്യം ആവശ്യപ്പെട്ടു. സമയബന്ധിതമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണം. സര്‍ക്കാര്‍ സമാഹരിച്ച ഓഖി ഫണ്ടില്‍ സോഷ്യല്‍ ഓഡിറ്റിംഗ് വേണമെന്നും ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു. 

Trending News