അച്ഛന് കരൾ നൽകാൻ പതിനേഴുകാരി; ദേവനന്ദയെ പ്രശംസിച്ച് ഹൈക്കോടതി

അസാധാരണമായ ഒരു പോരാട്ടത്തിന് ഒടുവിൽ അച്ഛന് കരൾ പകുത്ത് നൽകാൻ ദേവനന്ദ എന്ന പതിനേഴ് വയസ്സുകാരിക്ക് അനുമതി നൽകുമ്പോൾ ഹൈക്കോടതി ജസ്റ്റിസ്  വി ജി അരുൺ പറഞ്ഞത് ഇങ്ങനെയാണ്. ഇത്തരം കുട്ടികളുള്ള രക്ഷിതാക്കൾ ഭാഗ്യവാന്മാരാണ്. ഇതോടെയാണ് തൃശൂർ സ്വദേശികളായ ഈ അച്ഛനും മകളും മറ്റുള്ളവർക്ക് മാതൃകയാകുന്നത്.

Edited by - Zee Malayalam News Desk | Last Updated : Dec 23, 2022, 02:32 PM IST
  • പുറത്ത് നിന്നും ഒരു ദാതാവിനെ തേടാനുള്ള സാമ്പത്തിക പശ്ചാത്തലം ഈ കുടുംബത്തിന് ഉണ്ടായിരുന്നില്ല.
  • അപ്പോഴും അച്ഛന് വേണ്ടി ചെയ്യാൻ പറ്റിയ ഏറ്റവും ചെറിയ കാര്യമായാണ് ദേവനന്ദ ഇതിനെ കാണുന്നത്.
  • ഒടുവിൽ അസാധാരണ മനക്കരുത്തുള്ള കുട്ടിക്ക് അഭിനന്ദനങ്ങളോടെ ഹൈക്കോടതി കരൾ ദാനത്തിനുള്ള അനുമതി നൽകി.
അച്ഛന് കരൾ നൽകാൻ പതിനേഴുകാരി; ദേവനന്ദയെ പ്രശംസിച്ച് ഹൈക്കോടതി

തൃശൂർ: അച്ഛന് കരൾ പകുത്ത് നൽകാൻ പതിനേഴുകാരി ദേവനന്ദ. ഒടുവിൽ പ്രായത്തിന് പോലും ദേവനന്ദയുടെ തീരുമാനത്തെ തടയാനായില്ല. കരൾ ദാനം ചെയ്യുന്നതിന് ദേവനന്ദക്ക് മുന്നിലുള്ള തടസ്സം പ്രായമായിരുന്നു. എന്നാൽ  തീരുമാനത്തിൽ ഉറച്ച് നിന്ന് ഹൈക്കോടതിയിൽപോരാടിയ ഈ മകൾക്ക് അഭിനന്ദനങ്ങൾ കൂടി അറിയിച്ചാണ് കരൾ ദാനത്തിനുള്ള അനുമതി ഹൈക്കോടതി നൽകിയത്. അതേസമയം അഛനോടുള്ള കടമയെ ഒരു ത്യാഗമായി കാണാൻ ഈ പതിനേഴ് വയസ്സുകാരി ഒരുക്കമല്ല. മകൾ നൽകുന്ന ആത്മവിശ്വാസമാണ് മുന്നോട്ട് പോകാൻ അഛൻ പ്രതീഷിനും ധൈര്യം നൽകുന്നത്. 

അസാധാരണമായ ഒരു പോരാട്ടത്തിന് ഒടുവിൽ അച്ഛന് കരൾ പകുത്ത് നൽകാൻ ദേവനന്ദ എന്ന പതിനേഴ് വയസ്സുകാരിക്ക് അനുമതി നൽകുമ്പോൾ ഹൈക്കോടതി ജസ്റ്റിസ്  വി ജി അരുൺ പറഞ്ഞത് ഇങ്ങനെയാണ്. ഇത്തരം കുട്ടികളുള്ള രക്ഷിതാക്കൾ ഭാഗ്യവാന്മാരാണ്. ഇതോടെയാണ് തൃശൂർ സ്വദേശികളായ ഈ അച്ഛനും മകളും മറ്റുള്ളവർക്ക് മാതൃകയാകുന്നത്. 

Read Also: Nitha Fathima Death : നിദ ഫാത്തിമയുടെ മരണം: ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി കേരള അസോസിയേഷന്‍

അപ്രതീക്ഷിതമായാണ് പ്രതീഷിന് കരൾ രോഗം പിടിപെടുന്നത്. കരൾ മാറ്റി വെക്കല്ലലാതെ ജീവൻ രക്ഷിക്കാൻ മറ്റ് വഴികളില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി. എന്നാൽ പുറത്ത് നിന്നും ഒരു ദാതാവിനെ  തേടാനുള്ള സാമ്പത്തിക പശ്ചാത്തലം ഈ  കുടുംബത്തിന് ഉണ്ടായിരുന്നില്ല. 

പ്രതീക്ഷ നഷ്ട്ടപ്പെട്ട ഒരു കുടുംബത്തെ ഒടുവിൽ താങ്ങി നിർത്തിയത് മകൾ ദേവനന്ദയാണ്. എന്നാൽ 17 വയസ്സ് മാത്രമായ കുട്ടിക്ക് അവയവ ദാനത്തിന് കോടതിയുടെ പ്രത്യേക അനുമതി ആവശ്യമായിരുന്നു . ഉറച്ച തീരുമാനത്തിൽ നിന്ന് കൊണ്ടുള്ള പോരാട്ടമായിരുന്നു പിന്നീട് ദേവനന്ദയുടേത്. 

Read Also: Depression in Bengal sea: ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; സംസ്ഥാനത്ത് തിങ്കളാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

പിന്തിരിപ്പിക്കാൻ പല ശ്രമങ്ങൾ നടന്നെങ്കിലും ഈ മകൾ അച്ഛനെ കൈവിട്ടില്ല. ഒടുവിൽ അസാധാരണ മനക്കരുത്തുള്ള കുട്ടിക്ക് അഭിനന്ദനങ്ങളോടെ ഹൈക്കോടതി കരൾ ദാനത്തിനുള്ള അനുമതി നൽകി. അപ്പോഴും അച്ഛന് വേണ്ടി ചെയ്യാൻ പറ്റിയ ഏറ്റവും ചെറിയ കാര്യമായാണ് ദേവനന്ദ ഇതിനെ കാണുന്നത്. തന്റെ തീരുമാനത്തെ ത്യാഗമായി കാണാനും ഈ മകൾക്ക് താല്പര്യമില്ല .

പ്രതീഷ് തന്നെ തന്റെ മകളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ മകൾ തന്ന ആത്മവിശ്വാസത്തിലാണ് താൻ ഇപ്പോൾ ജീവിക്കുന്നതെന്നും പ്രതീഷ് പറഞ്ഞു. ശസ്ത്രക്രിയക്കായി ആശുപത്രിയിൽ നിന്നും അറിയിപ്പ് ലഭിക്കുന്നതും കാത്തിരിക്കുകയാണ് ഇരുവരും. അതുവരെ അതീവ ശ്രദ്ധയോടെ ആരോഗ്യം സംരക്ഷിക്കണം. ശസ്ത്രക്രിയക്ക് ശേഷം 6 മാസത്തെ വിശ്രമത്തിന് ഒടുവിൽ വീണ്ടും പഴയ ഊർജ്ജത്തോടെ ഈ ആച്ഛനും മകളും തിരിച്ചെത്തും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News