കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ (Kerala assembly ruckus case) ഹൈക്കോടതിയിൽ റിവ്യൂ ഹർജി നൽകി പ്രതികൾ. റിവ്യൂ ഹർജി ഹൈക്കോടതി (High court) ഫയലിൽ സ്വീകരിച്ചു. നിയമസഭാ കയ്യാങ്കളിക്കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയതിനെതിരെയാണ് പുനപരിശോധന ഹർജി നൽകിയത്. വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
മുൻ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ പ്രതികളുടെ വിടുതൽ ഹർജി സിജെഎം കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് റിവ്യൂ ഹർജി നൽകിയത്. മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ ആറ് എൽഡിഎഫ് നേതാക്കളാണ് കേസിലെ പ്രതികൾ.
ALSO READ: Kerala Assembly: നിയമസഭാ കയ്യാങ്കളിക്കേസ്; മലക്കം മറിഞ്ഞ് സർക്കാർ, പരിഹസിച്ച് കോടതി
വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെടി ജലീൽ, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റർ, സി കെ സദാശിവൻ എന്നിവരാണ് പ്രതികൾ. കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ ആവശ്യത്തോട് വളരെ രൂക്ഷമായ പ്രതികരണമാണ് സുപ്രീംകോടതി നടത്തിയത്.
ആദ്യം തിരുവനന്തപുരം സിജെഎം കോടതിയാണ് സർക്കാരിന്റെ ആവശ്യം തള്ളിയത്. ഇതിന്റെ അപ്പീൽ തള്ളിയ സുപ്രീകോടതി വിചാരണ നടത്താൻ നിർദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെ പ്രതികൾ അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി വിടുതൽ ഹർജികൾ നൽകി.
ALSO READ: നിയസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് Supreme Court
പ്രധാന തെളിവായ ദൃശ്യങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്ത പ്രതികൾ കേസ് കെട്ടിച്ചമച്ചതാണെന്നും ചില നേതാക്കളെ മാത്രം തെരെഞ്ഞു പിടിച്ച് പ്രതിയാക്കിയതാണെന്നും ഹർജികളിൽ ആരോപിച്ചു. എന്നാൽ, മാതൃകയാകേണ്ട ജനപ്രതികളിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്ത പ്രവൃത്തികളാണ് നിയമസഭയിൽ നടന്നതെന്നും പ്രതികൾ വിചാരണ നേരിടാനുമായിരുന്നു വിടുതൽ ഹർജികൾ തള്ളിയുള്ള സിജെഎം കോടതി ഉത്തരവ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...