ശബരിമല: പൊലീസുകാര്‍ക്കുമില്ല അടിസ്ഥാന സൗകര്യം; ഡിജിപിക്ക് അതൃപ്തി

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കാത്തതില്‍ ഡിജിപിക്ക് കടുത്ത അതൃപ്തി. രണ്ട്ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് ഉറപ്പുനല്‍കി. 

Last Updated : Nov 18, 2018, 11:34 AM IST
ശബരിമല: പൊലീസുകാര്‍ക്കുമില്ല അടിസ്ഥാന സൗകര്യം; ഡിജിപിക്ക് അതൃപ്തി

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കാത്തതില്‍ ഡിജിപിക്ക് കടുത്ത അതൃപ്തി. രണ്ട്ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് ഉറപ്പുനല്‍കി. 

തിരുവനന്തപുരം: ശബരിമലയില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കാത്തതില്‍ ഡിജിപിക്ക് കടുത്ത അതൃപ്തി. എത്രയും വേഗം പൊലീസുകാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ ദേവസ്വം ബോര്‍ഡിനോട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടു. ഭക്തര്‍ക്കെന്ന പോലെ പൊലീസുകാര്‍ക്കും പരിമിതമായ സൗകര്യങ്ങളാണ് ദേവസ്വം ബോര്‍ഡ് ഒരുക്കിയിരിക്കുന്നതെന്നാണ് പരാതി. 

അതേസമയം, ഈ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹം ദേവസ്വം പ്രസിഡന്‍റ് കെ.പത്മകുമാറുമായും മറ്റ് ദേവസ്വം അധികൃതരുമായുംയും ചര്‍ച്ച നടത്തി. രണ്ട് ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് ഉറപ്പുനല്‍കി. 

കഴിഞ്ഞ വര്‍ഷങ്ങളിലെ മണ്ഡല-മകരവിളക്ക് സമയത്തേക്കാളും അധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് നിലയ്ക്കലും, പമ്പയിലും സന്നിധാനത്തുമായി നിയോഗിച്ചിട്ടുള്ളത്. ഈയൊരു പ്രത്യേക സാഹചര്യത്തില്‍ 15000 ത്തോളം പൊലീസുകാര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ വേണമെന്ന് രണ്ടുതവണ ചേര്‍ന്ന ഉന്നതതല സമിതിയില്‍ ഡിജിപി ആവശ്യപ്പെട്ടിരുന്നു. 

ദേവസ്വം ബോര്‍ഡിന് ഇപ്പോഴും മെല്ലെപ്പോക്ക് സമീപനമായതിനാല്‍ പൊലീസുകാര്‍ക്ക് കുടിവെള്ളവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനായി ടാറ്റാ കണ്‍സള്‍ട്ടന്‍സിയെ സമീപിച്ചതായും ഡിജിപി അറിയിച്ചു.

 

 

Trending News