കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ സംസ്ഥാനത്തെ വിദ്യാർഥികളുടെ ഡിജിറ്റൽ ക്ലാസുകൾ ജൂൺ 1 മുതൽ തന്നെ ആരംഭിക്കും

ജനപങ്കാളിത്തത്തോടെ പരിപാടി നടത്താൻ കഴിയാത്തതിനാലാണ് പരിപാടി ഓൺലൈനായി നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

Written by - Zee Malayalam News Desk | Last Updated : May 27, 2021, 01:22 PM IST
  • കുട്ടികളുടെ പ്രവേശനോത്സവവും ഓൺലൈൻ ആയി തന്നെ നടത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
  • ജനപങ്കാളിത്തത്തോടെ പരിപാടി നടത്താൻ കഴിയാത്തതിനാലാണ് പരിപാടി ഓൺലൈനായി നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
  • അതുകൂടാതെ പ്ലസ് വൺ പരീക്ഷകൾ നടത്തുന്നതിനെ പറ്റിയും ഉടൻ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
  • ഇതിനെ സംബന്ധിച്ച് അദ്ധ്യാപക സംഘടനകളുമായി യോഗം ചേർന്നിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ സംസ്ഥാനത്തെ വിദ്യാർഥികളുടെ ഡിജിറ്റൽ ക്ലാസുകൾ ജൂൺ 1 മുതൽ തന്നെ ആരംഭിക്കും

Thiruvananthapuram: കോവിഡ് (Covid 19) രോഗബാധയുടെ സാഹചര്യത്തിൽ കേരളത്തിൽ സ്കൂൾ വിദ്യാർത്ഥികളുടെ ക്ലാസുകൾ ജൂൺ 1 ന് തന്നെ ഡിജിറ്റലായി ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കൂടാതെ കുട്ടികളുടെ പ്രവേശനോത്സവവും ഓൺലൈൻ ആയി തന്നെ നടത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. 

ജനപങ്കാളിത്തത്തോടെ പരിപാടി നടത്താൻ കഴിയാത്തതിനാലാണ് പരിപാടി ഓൺലൈനായി നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൂടാതെ പ്ലസ് വൺ പരീക്ഷകൾ (Exams) നടത്തുന്നതിനെ പറ്റിയും ഉടൻ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.  ഇതിനെ സംബന്ധിച്ച്    അദ്ധ്യാപക സംഘടനകളുമായി യോഗം ചേർന്നിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

ALSO READ: KTU എല്ലാ കോഴ്സിന്റെയും അവസാന Semester പരീക്ഷ ജൂൺ 15 മുതൽ നടത്തും, പരീക്ഷകൾ ഓൺലൈനിലൂടെയെന്ന് മുഖ്യമന്ത്രി

അദ്ധ്യാപക സംഘടനകളുമായി നടത്തിയ യോഗത്തിൽ പ്ലസ് വൺ പരീക്ഷകളെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായതിനെ തുടർന്നാണ് തീരുമാനം വൈകുന്നതെന്നും അദ്ദേഹം അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിലാണ് വിവരങ്ങൾ അറിയിച്ചത്. 

ALSO READ: സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും ജൂൺ ഒന്നിന് തുറക്കും; പ്രവേശനോത്സവവും ക്ലാസുകളും ഓൺലൈനിൽ

 
വാർത്തസമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി  പ്രവേശനോത്സവം, ഹയര്‍സെക്കണ്ടറി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി മൂല്യ നിര്‍ണയം, പുതിയ അധ്യനവര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസുകള്‍,,  എസ്.എസ്.എല്‍.സി (SSLC) മൂല്യനിര്‍ണയം, യൂണിഫോം -ടെസ്റ്റ് ബുക്ക് വിതരണം ഇത്രയും കാര്യങ്ങളെ കുറിച്ച് വിശദീകരിച്ചു.

ALSO READ: ICAI CA Exam : മെയ് മാസത്തിലെ ഐസിഎഐ സിഎ പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു

വിദ്യാർഥികളുടെ പ്രവേശനോത്സവം ജൂൺ 1 ന് രാവിലെ 9 മണിക്ക് തന്നെ തുടങ്ങുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവം വിക്ടേഴ്‌സ് ചാനലിലൂടെ ഉത്‌ഘാടനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. മാത്രമല്ല സ്കൂൾ തലത്തിൽ പരിപാടി ഓൺലൈനായി 11 മണിക്ക് ആരംഭ ഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News