ഫോണുകളിൽ ഒളിച്ചുകളിയോ? പ്രോസിക്യൂഷൻ ആവശ്യപ്പെട്ട ഒരു ഫോൺ അറിയില്ലെന്ന് ദിലീപ്..ഒരു ഫോൺ മാത്രം ഹാജരാക്കത്തതിന് പിന്നിലെന്ത്..

നാല് ഫോണുകൾ ഉപയോഗിച്ചതിൽ മൂന്ന് ഫോണുകളാണ് കൈമാറിയതെന്ന് പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 1, 2022, 06:30 PM IST
  • നാല് ഫോണുകൾ ഉപയോ ഗിച്ചതിൽ മൂന്ന് ഫോണുകളാണ് ദിലീപ് കൈമാറിയത്
  • താൻ ഉപയോഗിച്ച ഒരു ഫോണിന്റെ കാര്യത്തിൽ വ്യക്തതയില്ല
  • അത് ഉപയോഗ ശൂന്യമായപ്പോൾ ഉപേക്ഷിച്ചുവെന്നാണ് പറയുന്നത്
  • പന്ത്രണ്ടായിരം കോളുകൾ ചെയ്ത ഫോണേതാണെന്ന് ദിലീപിനറിയില്ലെന്നാണ് പറയുന്നതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു
ഫോണുകളിൽ ഒളിച്ചുകളിയോ? പ്രോസിക്യൂഷൻ ആവശ്യപ്പെട്ട ഒരു ഫോൺ അറിയില്ലെന്ന് ദിലീപ്..ഒരു ഫോൺ മാത്രം ഹാജരാക്കത്തതിന് പിന്നിലെന്ത്..

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് കോടതിയിൽ ഹാജരാക്കിയ മൊബൈൽ ഫോണുകളിൽ നിർണായകമായ ഐ ഫോണില്ലെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ടുകൾ. നാല് ഫോണുകൾ ഉപയോഗിച്ചതിൽ മൂന്ന് ഫോണുകളാണ് കൈമാറിയതെന്ന് പറയുന്നു.

പ്രമാദമായ ഒരു കേസിലെ ആരോപണവിധേയനായ വ്യക്തിക്ക് കേസിലെ നിർണായകമായ ഫോൺ ഹാജരാക്കാൻ ഇത്രയും ദിവസങ്ങൾ നൽകുന്നത് എന്ത് സന്ദേശമാണ് നൽകുന്നതെന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. പ്രതിക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ടെന്ന അഭിപ്രായം ഉയരുന്നുണ്ടെന്നും അത് അനുവദിക്കാനാകില്ലെന്നുമാണ് കോടതി തന്നെ പറയുന്നത്.

ഫോൺ ഹാജരാക്കാൻ പറ്റില്ലെന്നാണ് പ്രതി ആദ്യം പറഞ്ഞിരുന്നത്. അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് പറഞ്ഞിട്ടും തെളിവ് ഹാജരാക്കാൻ സാധിക്കില്ലെന്ന് പറയാൻ ധൈര്യം നൽകുന്നത് എന്താണെന്നാണ് സമൂഹ മാധ്യമങ്ങളിലടക്കം ഉന്നയിക്കപ്പെടുന്ന സംശയങ്ങൾ. എല്ലാ പ്രതികളോടും ഇത് തന്നെയായിരിക്കുമോ സമീപനം. ദിലീപ് കൈമാറിയത് പ്രോസിക്യൂഷൻ നൽകിയ പട്ടികയിലെ 2,3,4 ക്രമനമ്പറിലുള്ള ഫോണുകളാണ്. പ്രോസിക്യൂഷൻ നൽകിയ പട്ടികയിലെ ആദ്യ ക്രമനമ്പറിൽ പറയുന്ന ഐ ഫോൺ ഹാജരാക്കിയിട്ടില്ല. ഈ ഫോൺ ഏതാണെന്ന് തന്നിക്ക് വ്യക്തമല്ലെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്.

അതായത് നാല് ഫോണുകൾ ഉപയോഗിച്ചതിൽ മൂന്ന് ഫോണുകളാണ് ദിലീപ് കൈമാറിയത്. താൻ ഉപയോ ഗിച്ച ഒരു ഫോണിന്റെ കാര്യത്തിൽ വ്യക്തതയില്ല. അത് ഉപയോഗ ശൂന്യമായപ്പോൾ ഉപേക്ഷിച്ചുവെന്നാണ് പറയുന്നത്. എന്നാൽ ഈ ഫോണിൽ നിന്ന് 12,000 കോളുകൾ പോയതായാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. പന്ത്രണ്ടായിരം ഫോൺകോളുകൾ ചെയ്ത ഫോണേതാണെന്ന് ദിലീപിനറിയില്ലെന്നാണ് പറയുന്നതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ഏഴ് മൊബൈല്‍ ഫോണുകളില്‍ ആറെണ്ണമാണ് ദിലീപ് അടക്കമുള്ള പ്രതികള്‍ ഹൈക്കോടതിക്ക് കൈമാറിയത്. ദിലീപിന‍്റെ മൂന്ന് ഫോണും സഹോദരൻ അനൂപിന്റെ രണ്ടും ബന്ധു അപ്പു എന്ന കൃഷ്ണപ്രസാദിന്‍റെ ഒരു ഫോണുമാണ് ഹാജരാക്കിയത്.

ദിലീപിന്‍റെ കോൾ രേഖകൾ പരിശോധിച്ചതിൽ ഒരു ഫോൺ അദ്ദേഹം ഹാജരാക്കിയില്ലെന്നാണ് മനസ്സിലാകുന്നതെന്ന് ചൊവ്വാഴ്ച കേസിൽ വാദം നടക്കവേ പ്രോസിക്യൂഷൻ വ്യക്തമാക്കി. ഹാജരാക്കാത്ത ഫോണിൽ നിന്നും 12000-ത്തിലേറെ ഫോൺകോളുകൾ വിളിച്ചിട്ടുണ്ട്. ദിലീപിന്‍റെ മറ്റൊരു ഫോണിൽ ആണ് 2000 കോളുകൾ ഉളളതെന്നും കോൾ രേഖകളിൽ നിന്നും വ്യക്തമാണ്. ദിലീപിനെ കസ്റ്റഡി കിട്ടിയാൽ മാത്രമേ ഫോൺ പരിശോധിക്കാനും കൂടുതൽ കാര്യങ്ങൽ അറിയാനും സാധിക്കൂവെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു.

അന്വേഷണത്തിലൂടെ ഇപ്പോൾ തന്നെ ധാരാളം തെളിവുകൾ കിട്ടി. കൂടുതൽ തെളിവുകൾക്കു വേണ്ടിയാണ് ദിലീപിനെ കസ്റ്റഡിയിൽ വിട്ടുതരാൻ ആവശ്യപ്പെടുന്നത്. സിഡിആറിൽ ഉള്ള എല്ലാ ഫോണുകളും ദിലീപും കൂട്ടുപ്രതികളും കൈമാറിയേ തീരൂ. പന്ത്രണ്ടായിരം ഫോൺകോളുകൾ ചെയ്ത ഫോണേതാണെന്ന് ദിലീപിനറിയില്ലെന്നാണ് പറയുന്നത്. നാല് ഫോണുകളാണ് ദിലീപ് ഉപയോ ഗിച്ചത്.എന്നാൽ മൂന്ന് ഫോണുകളാണ് ഹാജരാക്കിയത്. സിഡിആറിൽ ഉളള മുഴുവൻ ഫോണുകളും ദിലീപും കൂട്ടു പ്രതികളും കൈമാറണം. 2021 ജനുവരി മുതൽ ആ ഗസ്റ്റ് 31 വരെ ഉഫയോ ഗിച്ച ഫോണാണ് ദിലീപ് ഹാജരാക്കത്തതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു. ഇതിൽ നിന്ന് തന്നെ എന്താണ് ആ ഫോണിന് പ്രത്യേകതയെന്ന് ആർക്കും സംശയം തോന്നാം. 

അന്വേഷണവുമായി പൂർണമായി ഹർജിക്കാർ സഹകരിച്ചാൽ മാത്രമേ ജാമ്യത്തിന് അർഹതയുണ്ടാകൂവെന്നാണ് കോടതി വ്യക്തമാക്കിയത്. അന്വേഷണത്തോട് സഹകരിക്കാം എന്ന് നിങ്ങൾ കോടതിയിൽ നിലപാട് എടുത്തതിനാലാണ് ഇത്രയും സമയം നിങ്ങൾക്ക് അനുവദിച്ചതും കസ്റ്റഡിയിൽ വിടാതെ പകരം മൂന്ന് ദിവസം ചോദ്യം ചെയ്യലിന് ഹാജരായാൽ മതിയെന്ന് നിർദേശിച്ചതും. പ്രോസിക്യൂഷൻ ആരോപിക്കുന്ന പോലെ അന്വേഷണത്തോട് നിങ്ങൾ സഹകരിക്കുന്നില്ലെങ്കിൽ ജാമ്യം നൽകാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ദിലീപിന്റെ ജാമ്യഹർജിയിലായിരുന്നു കോടതിയുടെ പ്രതികരണം. ഇപ്പോൾ രജിസ്ട്രറിയിൽ ദിലീപ് ഹാജരാക്കിയ ഫോണുകൾ ഏതൊക്കെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കട്ടെ. അതിനു ശേഷം വാദം തുടരാമെന്നും കോടതി വ്യക്തമാക്കി. 

ആറ് ഫോണുകള്‍ ആലുവ കോടതിക്ക് കൈമാറും. രജിസ്ട്രാര്‍ ജനറല്‍ ഇന്നുതന്നെ ആലുവ കോടതിക്ക് ഫോണ്‍ കൈമാറണമെന്ന് ജസ്റ്റിസ് പി ഗോപിനാഥ് ഉത്തരവിട്ടു. ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറണമോയെന്ന് മജിസ്‌ട്രേറ്റ് കോടതിക്ക് തീരുമാനമെടുക്കാം. ഫോണുകള്‍ക്കായി അന്വേഷണ സംഘത്തിന് കോടതിയെ സമീപിക്കാം. ഫോണുകള്‍ തുറക്കാൻ പാറ്റേൺ ലോക്കുകൾ നൽകാൻ പ്രതികൾക്ക് കോടതി നിർദേശം നല്‍കി. പാറ്റേണ്‍ കോടതിക്ക് നല്‍കുമെന്ന് ദിലീപ് അറിയിച്ചു. ദിലീപിന്‍റെ മറ്റ് ഫോണുകള്‍ ഹാജരാക്കാനും നിര്‍ദ്ദേശം നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

തങ്ങൾ ആവശ്യപ്പെട്ട എല്ലാ ഫോണുകളും ദിലീപ് ഹാജരാക്കിയില്ലെന്ന പ്രോസിക്യൂഷന്‍റെ ആരോപണത്തെ തുടർന്ന് കഴിഞ്ഞ ദിവസം ദിലീപും സംഘവും ഹൈക്കോടതി രജിസ്ട്രാറിന് മുന്നിൽ ഹാജരാക്കിയ ഫോണുകൾ അന്വേഷണ സംഘത്തോട് പരിശോധിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. പരിശോധനയ്ക്ക് ശേഷമാണ് കോടതിയില്‍ വാദം തുടങ്ങിയത്. പുതിയ ഫോണുകള്‍ കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് ഡിജിപി ഹൈക്കോടതിയെ അറിയിച്ചു.

ഫോണുകള്‍ ഡിജിപിക്ക് നല്‍കുകയാണെന്ന് കോടതി ആദ്യം പറഞ്ഞെങ്കിലും അതിനെ എതിര്‍ത്ത ദിലീപ് അത് ചെയ്യരുതെന്ന്  കോടതിയോട് ആവശ്യപ്പെട്ടു. പ്രതിക്ക് പ്രത്യേക പരിഗണന നൽകുന്നെന്ന അഭിപ്രായം ഉയരുന്നുണ്ടെന്നും ഇത് പ്രോത്സാഹിപ്പിക്കാനാവില്ലെന്നും ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി പറഞ്ഞു. നാളെ ഇതേ പരിഗണന ആവശ്യപ്പെട്ട് മറ്റ് പ്രതികൾ എത്താമെന്നും കോടതി ചൂണ്ടിക്കാട്ടി. ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ന് കേസ് വീണ്ടും പരിഗണിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News