തിരുവനന്തപുരം: സംവിധായകന് രാമസിംഹന് അബൂബക്കര്‍ ബിജെപി വിട്ടു. ബിജെപിയില്‍ നിന്ന് രാജിവെച്ചെന്ന് അദ്ദേഹം അറിയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് അയച്ച കത്തിലാണ് അദ്ദേഹം രാജി വിവരം അറിയിച്ചത്. ഫേസ്ബുക്കിലൂടെയാണ് രാമസിംഹൻ ഈ വിവരം പങ്കുവെച്ചത്.
ബിജെപി സംസ്ഥാന സമിതി അംഗമായിരുന്ന രാമസിംഹൻ നേരത്തെ തന്നെ എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പാര്‍ട്ടിയുമായുള്ള ബന്ധം പൂര്‍ണമായും ഉപേക്ഷിച്ചതായി രാമസിംഹന് അറിയിച്ചത്. ഇപ്പോൾ താൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും അദ്ദേഹം പറഞ്ഞു. രാജി വെച്ചിട്ട് കുറച്ചു ദിവസമായെന്നും ഇനി ഇതുമായി ബന്ധപ്പെട്ട് ആർക്കും ഇൻ്റർവ്യൂ നൽകാൻ താത്പ്പര്യമില്ലെന്നും രാമസിംഹൻ കൂട്ടിച്ചേർത്തു.
ALSO READ: കിഫ്ബിയുടേതടക്കം മൂന്ന് സർക്കാർ ഓഫീസുകളിൽ മോഷണം; അന്വേഷണം ആരംഭിച്ചു
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണൂരൂപം
പണ്ട് പണ്ട് കുമ്മനം രാജേട്ടൻ തോറ്റപ്പോൾ വാക്ക് പാലിച്ചു മൊട്ടയടിച്ചു, ഇനി ആർക്കും വേണ്ടി മൊട്ടയടിക്കില്ല എനിക്ക് വേണ്ടിയല്ലാതെ.. ഒപ്പം ഒരു സന്തോഷം പങ്ക് വയ്ക്കട്ടെ ഇപ്പോൾ ഞാൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ല.. തികച്ചും സ്വതന്ത്രൻ.... എല്ലാത്തിൽ നിന്നും മോചിതനായി..ഒന്നിന്റെ കൂടെ മാത്രം,ധർമ്മത്തോടൊപ്പം..ഹരി ഓം..
ഞാനെങ്ങോട്ടും പോയിട്ടില്ല, പോകുന്നുമില്ല അതിനെ ചൊല്ലി കലഹം വേണ്ട, ഇവിടെത്തന്നെ ഉണ്ട്, ഒരു കലഹത്തിനും, കച്ചവടത്തിനും ഇല്ല, ഒന്നും നേടാനുമില്ല, പഠിച്ച ധർമ്മത്തോടൊപ്പം ചലിക്കുക അത്രേയുള്ളൂ. അതിന് ഒരു സംഘടനയും വേണ്ട സത്യം മാത്രം മതി..ഇന്ന് രാവിലെ മുതൽ പത്രക്കാർ വിളിക്കുന്നുണ്ട് ആർക്കും ഒരു ഇന്റർവ്യൂവും ഇല്ല..രാജി വച്ചിട്ട് കുറച്ചു ദിവസമായി..ഇപ്പോൾ പുറത്തു വന്നു അത്രേയുള്ളൂ... ധർമ്മത്തോടൊപ്പം ചലിക്കണമെങ്കിൽ ഒരു ബന്ധനവും പാടില്ല എന്നത് ഇപ്പോഴാണ് ബോധ്യമായത്, അതുകൊണ്ട് കെട്ടഴിച്ചു മാറ്റി അത്രേയുള്ളൂ...കലഹിക്കേണ്ടപ്പോൾ മുഖം നോക്കാതെ കലഹിക്കാലോ...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...