കൊച്ചി: സംസ്ഥാനത്ത് ഡോക്ടർമാർ ആക്രമിക്കപ്പെടുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. ഡോക്ടർമാരുടെ സുരക്ഷയ്ക്കായി എന്ത് നടപടി സ്വീകരിച്ചുവെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. സർക്കാർ സുരക്ഷ ഉറപ്പാക്കണമെന്നും ആശുപത്രികളിൽ പോലീസ് എയ്ഡ് പോസ്റ്റുകളില്ലേ എന്നും കോടതി ആരാഞ്ഞു. 137 കേസുകളുണ്ട് ഈ വർഷം. മാസത്തിൽ പത്ത് സംഭവങ്ങൾ വീതം ഉണ്ടാകുന്നുമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറെ മർദ്ദിച്ച സംഭവത്തിലാണ് കോടതിയുടെ ഇടപെടൽ. ന്യൂറോ വിഭാഗത്തിൽ ചികിൽസയിലുണ്ടായിരുന്ന ഭാര്യ മരിച്ചതിനെ തുടർന്ന് ഭർത്താവ് ഡോക്ടറെ ചവിട്ടി വീഴ്ത്തുകയായിരുന്നു. സംഭവത്തിൽ ഡോക്ടർമാർ പ്രതിഷേധിച്ചു. തുടർന്ന് മരണപ്പെട്ട യുവതിയുടെ ഭർത്താവ് കൊല്ലം വെളിച്ചക്കാല ടിബി ജംക്‌ഷൻ പുതുമനയിൽ സെന്തിൽ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡോക്ടറെ മർദിച്ചെന്ന കുറ്റത്തിന് പുറമെ ആശുപത്രി സംരക്ഷണ നിയമം ലംഘിച്ചതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതും തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ കൂടി ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...