ആറ് ലക്ഷം വാങ്ങിയിട്ട് ചടങ്ങിൽ പങ്കെടുക്കില്ല; ശ്രീനാഥ് ഭാസിക്കെതിരെ പരാതിയുമായി യുവ സംരംഭകർ

നടൻ ശ്രീനാഥ് ഭാസിക്കെതിരെ പരാതിയുമായി ആലപ്പുഴയിലെ യുവ സംരംഭകർ. ഫുട്‌ബോൾ  ടർഫ് ഉദ്ഘാടനത്തിന് പണം വാങ്ങിയശേഷം ശ്രീനാഥ്   ചടങ്ങിനെത്തിയില്ലെന്നാണ് പരാതി.  നടനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് സംരംഭകർ.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jul 22, 2022, 12:37 PM IST
  • ആലപ്പുഴ തിരുവമ്പാടിയിൽ ആരംഭിക്കുന്ന ഫുട്‌ബോൾ ടർഫ് ഉദ്ഘാടനത്തിനാണ് നടൻ ശ്രീനാഥ് ഭാസിയെ ക്ഷണിച്ചത്.
  • നിശ്ചയിച്ച ദിവസം അസൗകര്യം അറിയിച്ചതിനാൽ ഉദ്ഘാടന ചടങ്ങ് മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.
  • സിനിമാ സെറ്റിൽ എത്തുന്നില്ല എന്നാരോപിച്ച് മുൻപ് സിനിമ നിർമാതാക്കളും ശ്രീനാഥ് ഭാസിക്കെതിരെ രംഗത്ത് വന്നിരുന്നു.
ആറ് ലക്ഷം വാങ്ങിയിട്ട് ചടങ്ങിൽ പങ്കെടുക്കില്ല; ശ്രീനാഥ് ഭാസിക്കെതിരെ പരാതിയുമായി യുവ സംരംഭകർ

ആലപ്പുഴ: നടൻ ശ്രീനാഥ് ഭാസിക്കെതിരെ പരാതിയുമായി ആലപ്പുഴയിലെ യുവ സംരംഭകർ. ഫുട്‌ബോൾ  ടർഫ് ഉദ്ഘാടനത്തിന് പണം വാങ്ങിയശേഷം ശ്രീനാഥ്   ചടങ്ങിനെത്തിയില്ലെന്നാണ് പരാതി.  നടനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് സംരംഭകർ.

ആലപ്പുഴ തിരുവമ്പാടിയിൽ ആരംഭിക്കുന്ന ഫുട്‌ബോൾ ടർഫ് ഉദ്ഘാടനത്തിനാണ് നടൻ ശ്രീനാഥ് ഭാസിയെ ക്ഷണിച്ചത്. ഇതിനായി ആറുലക്ഷം രൂപ ശ്രീനാഥ് പ്രതിഫലം  ആവശ്യപ്പെട്ടു. നാല് ലക്ഷം രൂപ മുൻകൂറായി നൽകിയ ശേഷം ബാക്കി തുക ഉദ്ഘാടന ദിവസം നൽകുമെന്നായിരുന്നു കരാർ. ശ്രീനാഥിന്റെ കൂടി സൗകര്യം പരിഗണിച്ച് ഈമാസം പതിനാലിന് ഉദ്ഘാടനം തീരുമാനിച്ചു.

Read Also: National Film Awards: ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും; അപർണ ബാലമുരളിയും ബിജു മേനോനും പരിഗണനയിൽ

നിശ്ചയിച്ച ദിവസം അസൗകര്യം അറിയിച്ചതിനാൽ ഉദ്ഘാടന ചടങ്ങ് മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. ഇതനുസരിച്ച് സംരംഭകർ പരസ്യം ചെയ്തു. എന്നാൽ ശ്രീനാഥ് ഭാസി വീണ്ടും വാക്ക് തെറ്റിച്ചെന്നാണ് സംരംഭകരുടെ ആക്ഷേപം.

ഇനി ചടങ്ങിന് ശ്രീനാഥ് ഭാസിയെ ക്ഷണിക്കേണ്ടെന്നാണ്  സംരംഭകരുടെ തീരുമാനം. ജനപ്രതിനിധികളെ ഉൾപ്പെടുത്തിയാകും ഇനി ടർഫിൻ്റെ ഉദ്ഘാടനം. നടനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് സംരംഭകർ. നിശ്ചയിച്ച സമയത്ത് സിനിമാ സെറ്റിൽ എത്തുന്നില്ല എന്നാരോപിച്ച് മുൻപ് സിനിമ നിർമാതാക്കളും ശ്രീനാഥ് ഭാസിക്കെതിരെ രംഗത്ത് വന്നിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News