ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കരുത്: ടിക്കാറാം മീണ

മതവികാരം വഷളാക്കി ദൈവത്തിന്‍റെ പേരില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.  

Last Updated : Aug 30, 2019, 02:17 PM IST
ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കരുത്: ടിക്കാറാം മീണ

തിരഞ്ഞെടുപ്പ് ചൂട് അടുത്തു തുടങ്ങിയപ്പോള്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രംഗത്ത്. 

ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ലയെന്ന്‍ അദ്ദേഹം പറഞ്ഞു. മതവികാരം വഷളാക്കി ദൈവത്തിന്‍റെ പേരില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പാലാ ഉപതിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കുന്നതിനുള്ള നടപടി സെപ്റ്റംബര്‍ ഒന്നിന് തുടങ്ങുമെന്ന് അറിയിച്ച ടിക്കാറാം മീണ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നടപടിയെടുക്കുമെന്നും പറഞ്ഞു.

ആകെ 177864 വോട്ടര്‍മാരും 176 പോളിംഗ് സ്റ്റേഷനുകളുമാണ് പാലായില്‍ ഉള്ളതെന്നും. ഇതില്‍ മൂന്നെണ്ണം പൂര്‍ണമായും സ്ത്രീകള്‍ നിയന്ത്രിക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ പാലായില്‍ രണ്ട് പ്രശ്നബാധിത ബൂത്തുകളാണുള്ളതെന്നും ടിക്കാറാം മീണ അറിയിച്ചു.

മാത്രമല്ല ലോക്സഭ തിരഞ്ഞെടുപ്പ് മികച്ച രീതിയില്‍ നടത്തിയതിന് കേരളത്തിനും ഒറീസക്കും പുരസ്ക്കാരം ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Trending News