കണ്ണൂർ: റെയിൽവേ ട്രാക്കിലേക്ക് കാർ ഓടിച്ചു കയറ്റി. കണ്ണൂർ സൗത്ത് റെയിൽവേ സ്‌റ്റേഷനു സമീപം കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് സംഭവം. പാളത്തിൽ കാർ കണ്ട് നാട്ടുകാർ അന്വേഷിച്ചെത്തിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
കാറിലുണ്ടായിരുന്നയാൾ പൂർണമായും മദ്യ ലഹരിയിലായിരുന്നു. കണ്ണൂരിൽ നിന്ന് സ്പിന്നിംഗ് മില്ലിന് സമീപത്തെ റെയിൽവേ ക്രോസിംഗ് വഴി കടന്നുപോകുമ്പോൾ കാർ നിയന്ത്രണം വിട്ട് പാളത്തിലേക്ക് പോകുകയായിരുന്നു. ഗേറ്റിൽ നിന്ന് 100 മീറ്ററോളം കാർ പാളത്തിലൂടെ പോയി. തുടർന്ന് നാട്ടുകാരാണ് കാർ പാളത്തിൽ നിന്ന് തള്ളി നീക്കി റോഡിലേയ്ക്ക് എത്തിച്ചത്. സംഭവത്തിൽ സിറ്റി പോലീസ് കേസ് എടുത്തു.
ALSO READ: ഐഎസ് പ്രവര്‍ത്തനത്തിന് ധനസമാഹരണം; കേരളത്തില്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടെന്ന് എന്‍ഐഎ
അട്ടപ്പാടിയിൽ ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു
അട്ടപ്പാടി: അട്ടപ്പാടിയിൽ ഷോക്കേറ്റ് കാട്ടന ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഷോളയൂർ വരഗംപാടിയിലാണ് ആറ് വയസുള്ള കൊമ്പൻ ഷോക്കേറ്റ് ചരിഞ്ഞത്. വെള്ളിയാഴ്ച്ച പുലർച്ചെയാണ് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
പ്രദേശവാസികൾ വിവരമറിയച്ചതോടെ ഷോളയൂർ വനം വകുപ്പും, പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ബാറ്ററിയിൽ നിന്നാണ് വൈദ്യുതി വേലിയിലേക്ക് വൈദ്യുതി കണക്ഷൻ നൽകിയിരുന്നത്. ഈ വേലിയിൽ നിന്ന് ഷോക്കേറ്റ ആന തലയടിച്ച് വൈദ്യുതി വേലിയിലേക്ക് വീഴുകയായിരുന്നു. ഷോക്കേറ്റ ആനക്ക് എഴുന്നേൽക്കാൻ കഴിയാതെ തുടർച്ചയായി ഷോക്കേൽക്കുകയായിരുന്നു. ഇതാണ് ആന ചെരിയാനുള്ള കാരണം.
ഈ പ്രദേശത്ത് നിരന്തരമായി കാട്ടാന ശല്യമുള്ളതാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കാട്ടാനയെ സംസ്കരിച്ചു. സ്ഥല ഉടമക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ കുറ്റത്തിന് വനം വകുപ്പ് കേസ് എടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...