കോവളം സുരക്ഷാ മേഖലകളില്‍ ഡ്രോൺ; പൊലീസും ഇന്‍റലിജൻസും അന്വേഷണം ആരംഭിച്ചു

കോ​വ​ളം, കൊ​ച്ചു​വേ​ളി തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ രാ​ത്രി​യി​ല്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഡ്രോ​ണ്‍ പ​റ​ത്തി​യ​താ​യി ക​ണ്ടെ​ത്തി. 

Last Updated : Mar 22, 2019, 12:06 PM IST
കോവളം സുരക്ഷാ മേഖലകളില്‍ ഡ്രോൺ; പൊലീസും ഇന്‍റലിജൻസും അന്വേഷണം ആരംഭിച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം, കൊ​ച്ചു​വേ​ളി തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ രാ​ത്രി​യി​ല്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഡ്രോ​ണ്‍ പ​റ​ത്തി​യ​താ​യി ക​ണ്ടെ​ത്തി. 

കോ​വള​ത്ത് വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ല്‍ പ​ട്രോ​ളിം​ഗ് ന​ട​ത്തി​യ പോ​ലീ​സാ​ണ് രാത്രി ഒരു മണിയോടെ ഡ്രോ​ണ്‍ കാ​മ​റ ശ്ര​ദ്ധി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സും ഇ​ന്‍റ​ലി​ജ​ന്‍​സും സം​യു​ക്ത അ​ന്വേ​ഷ​ണം തു​ട​ങ്ങി. സുരക്ഷാ മേഖലകളിലാണ് ഡ്രോൺ പറത്തിയത് എന്നത് സംഭവത്തിന്‍റെ ഗൗരവം കൂട്ടുന്നു.

വി​ക്രം സാ​രാ​ഭാ​യ് സ്പേ​സ് റി​സ​ര്‍​ച്ച്‌ സെ​ന്‍റ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​ദേ​ശ​ത്താ​ണ് ഡ്രോ​ണ്‍ ക​ണ്ടെ​ത്തി​യ​ത്. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ കേരളമുൾപ്പടെയുള്ള തീരമേഖലകളിൽ അതീവജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കർശനനിർദേശം നൽകിയിരുന്നു. കടൽമാർഗം ഭീകരർ നുഴഞ്ഞു കയറാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കാനും നി‍ർദേശം നൽകി. ഈ സാഹചര്യത്തിലാണ് സംശയങ്ങളൊഴിവാക്കാൻ പഴുതടച്ച അന്വേഷണം നടത്താൻ പൊലീസും ഇന്‍റലിജൻസും തീരുമാനിച്ചിരിക്കുന്നത്. 

പൊലീസുമായി സഹകരിച്ചാകും ഇന്‍റലിജൻസിന്‍റെ അന്വേഷണം. പ്രദേശത്ത് ഷൂട്ടിംഗ് നടത്താനാണ് ഡ്രോൺ പറത്തിയതെങ്കിൽ അത് പകൽ മാത്രമേ നടത്താറുള്ളൂ. പൊലീസ് അനുമതിയില്ലാതെ അർദ്ധരാത്രി ആരാണ് ഡ്രോൺ പറത്തിയതെന്നാണ് അന്വേഷിക്കുന്നത്. 

 

 

 

 

Trending News