പാഴ് വസ്തുക്കളിൽ നിന്ന് ഡ്രോൺ; നാട്ടിൽ താരമായി ഒമ്പതാം ക്ലാസുകാരൻ

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പിതാവ് കളിക്കാനായി വാങ്ങി നൽകിയ ഡ്രോൺ തകരാറിലായതിന്‍റെ നിരാശയിൽ നിന്നാണ് സ്വന്തമായി ഒരു ഡ്രോൺ എന്ന ആശയം ഇൻസാഫിന്‍റെ മനസ്സിൽ കടന്നുകൂടിയത്. പിന്നീട് സ്കൂളിലെ അധ്യാപകരുടെയും പിതാവിന്റെയും പ്രേരണയിൽ പലതവണ അതുണ്ടാക്കാനുള്ള ശ്രമങ്ങൾ നടന്നു.

Edited by - Zee Malayalam News Desk | Last Updated : Aug 23, 2022, 05:32 PM IST
  • തകരാറിലായ മൊബൈൽ ഫോണിന്റെ ക്യാമറയും മറ്റും ഘടിപ്പിച്ച് യൂട്യൂബും മറ്റും നോക്കി പരീക്ഷണങ്ങൾ തുടങ്ങി.
  • കൂടാതെ ഉപയോഗശൂന്യമായ സി.ഡി, പേന, കമ്പി, കുപ്പികളുടെ അടപ്പ്, ഐസ്ക്രീം സ്റ്റിക്ക്, വയർ തുടങ്ങിയവ ഉപയോഗപെടുത്തിയിട്ടുണ്ട്.
  • പിതാവ് കളിക്കാനായി വാങ്ങി നൽകിയ ഡ്രോൺ തകരാറിലായതിന്‍റെ നിരാശയിൽ നിന്നാണ് സ്വന്തമായി ഒരു ഡ്രോൺ എന്ന ആശയം ഇൻസാഫിന്‍റെ മനസ്സിൽ കടന്നുകൂടിയത്.
പാഴ് വസ്തുക്കളിൽ നിന്ന് ഡ്രോൺ; നാട്ടിൽ താരമായി ഒമ്പതാം ക്ലാസുകാരൻ

ആലപ്പുഴ: ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ട് സ്വന്തമായി ഡ്രോൺ നിർമ്മിച്ച് നാട്ടിൽ താരമാവുകയാണ് ആലപ്പുഴ സ്വദേശിയായ ഒൻപതാം ക്ലാസുകാരൻ ഇൻസാഫ്. 600 മീറ്റർ ചുറ്റളവിൽ വരെ പറക്കാൻ കഴിയുന്ന ഡ്രോൺ പൂർണ്ണമായും നിർമ്മിച്ചത് പാഴ്വസ്തുക്കളും പഴയൊരു  മൊബൈലും കൊണ്ടാണ്.

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പിതാവ് കളിക്കാനായി വാങ്ങി നൽകിയ ഡ്രോൺ തകരാറിലായതിന്‍റെ നിരാശയിൽ നിന്നാണ് സ്വന്തമായി ഒരു ഡ്രോൺ എന്ന ആശയം ഇൻസാഫിന്‍റെ മനസ്സിൽ കടന്നുകൂടിയത്. പിന്നീട് സ്കൂളിലെ അധ്യാപകരുടെയും പിതാവിന്റെയും പ്രേരണയിൽ പലതവണ അതുണ്ടാക്കാനുള്ള ശ്രമങ്ങൾ നടന്നു. 

Read Also: ശസ്ത്രക്രിയക്ക് 5000 രൂപ, താലൂക്ക് ആശുപത്രിയിലെ ഡോക്ടർ പിടിയിൽ

തകരാറിലായ മൊബൈൽ ഫോണിന്റെ ക്യാമറയും മറ്റും ഘടിപ്പിച്ച് യൂട്യൂബും മറ്റും നോക്കി പരീക്ഷണങ്ങൾ തുടങ്ങി. നാല് വർഷത്തിനിടയിൽ മൂന്ന് തവണ നിർമ്മിച്ചങ്കിലും പരിശീലന പറത്തലിൽ തകരാർ സംഭവിച്ചു. മാതാപിതാക്കളും സഹോദരിയും പ്രചോദനവും പിന്തുണയുമായി സദാസമയം നിലകൊണ്ടപ്പോൾ നാലാം തവണയും ഡ്രോൺ നിർമ്മിച്ച് പറത്തൽ വിജയകരമായി പൂർത്തീകരിച്ചതിന്റെ സന്തോഷത്തിലാണ് ഇൻസാഫ്.

അലൂമിനിയം പൈപ്പിലാണ് നിർമിച്ചിരിക്കുന്നത്. കൂടാതെ ഉപയോഗശൂന്യമായ സി.ഡി, പേന, കമ്പി, കുപ്പികളുടെ അടപ്പ്, ഐസ്ക്രീം സ്റ്റിക്ക്, വയർ തുടങ്ങിയവ ഉപയോഗപെടുത്തിയിട്ടുണ്ട്. റിമോട്ട് ഉപയോഗിച്ച് പറത്തുന്നത് കാണുവാൻ തന്റെ മൊബൈലിൽ സൗകര്യപെടുത്തിയിട്ടുണ്ട്. 600 മീറ്റർ ചുറ്റളവ് വരെ പറത്താനും കഴിയും.

Read Also: എയർഗൺ ഉപയോഗിച്ച് അയൽവാസിയെ വെടിവച്ച കേസിൽ രണ്ടു പ്രതികൾ പിടിയിൽ

ഇവണത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇൻസാഫ് പഠിക്കുന്ന കാക്കാഴം ഹൈസ്കൂളിൽ പതാക ഉയർത്തുന്നതിന്റെ ദൃശ്യങ്ങൾ ഡ്രോണിലെ ക്യാമറ ഉപയോഗിച്ച് പകർത്തി നൽകിയതോടെ വിദ്യാർത്ഥികൾക്കിടയിലും അദ്ധ്യാപകർക്കിടയിലും ഒരുപോലെ താരമായി മാറിയിരിക്കുകയാണ് ഇൻസാഫ്. വലുതാവുമ്പോൾ കൊമേഴ്‌സ്യൽ പൈലറ്റ് ആവണമെന്നാണ് ആഗ്രഹം. അതിനായുള്ള പരിശ്രമത്തിലാണ് ഇൻസാഫ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News