മലപ്പുറം: മങ്കടയിൽ നിന്നും 10 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാനക്കാരെ പെരിന്തൽമണ്ണ എക്സൈസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശി സൈനുൽ ഷെയ്ഖ്, ആസാം സ്വദേശിനി ഐറിൻ നെസ്സ എന്നിവരാണ് അറസ്റ്റിലായത്. യുവാക്കൾക്കിടയിലും, കോളേജ് വിദ്യാർത്ഥികൾക്കിടയിലും മങ്കട കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് രഹസ്യ നിരീക്ഷണം നടത്തി വരുന്നുണ്ടായിരുന്നു.
പെരിന്തൽമണ്ണ എക്സൈസ് ഇൻസ്പെക്ടർ യൂനുസ് എം, കമ്മീഷണർ സ്‌ക്വാഡ് അംഗമായ എക്സൈസ് ഇൻസ്പെക്ടർ ടി ഷിജു മോൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാമൻകുട്ടി കെ, പ്രിവന്റിവ് ഓഫീസർ അബ്ദുൽ റഫീഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഷംനാസ്, തേജസ് വി, അച്യുതൻ, ഷഹദ് ശരീഫ്, വനിത സിവിൽ എക്സൈസ് ഓഫീസർ കെ സിന്ധു, ലിൻസി വർഗീസ് എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു.
ALSO READ: സംസ്ഥാനത്ത് ഇന്നും മഴ കനക്കും; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
മാനന്തവാടി എക്സൈസ് റെയിഞ്ച് ഓഫീസിലെ മയക്കുമരുന്ന് കേസ്; പ്രതിക്ക് 10 വർഷം തടവും 1,00,000 രൂപ പിഴയും
കൽപ്പറ്റ: മാനന്തവാടി എക്സൈസ് റെയിഞ്ച് ഓഫീസിലെ മയക്കുമരുന്ന് കേസിലെ പ്രതിക്ക് 10 വർഷം തടവും 1,00,000 രൂപ പിഴയും ശിക്ഷ. ക്രൈം നമ്പർ 30/2018 കേസിലെ പ്രതിയായ കോഴിക്കോട് നല്ലളം സ്വദേശി ദീപക് ഡി രാജ് എന്നയാൾക്കാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
30.04.2018നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട 11,000 ഗുളികകളുമായി തോൽപ്പെട്ടി എക്സൈസ് ചെക്പോസ്റ്റിൽ വെച്ചാണ് പ്രതി പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ എം എം കൃഷ്ണൻകുട്ടിയും പാർട്ടിയും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന അനിൽകുമാർ എസ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ ലിജിഷ് .ഇ.വി. പ്രോസിക്യൂഷനു വേണ്ടി ഹാജരായി. കൽപ്പറ്റ അഡ്ഹോക്ക് - 11 കോടതി ജഡ്ജ് അനസ്.വി ആണ് ശിക്ഷ വിധിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.