Crime: ഓട്ടോറിക്ഷ യാത്രക്കാരെ ആക്രമിച്ച് പണം തട്ടി: മൂന്ന് പേർ പിടിയിൽ

Three persons arrested: ഈ മാസം 17-ാം തീയതി രാത്രി 8.30ന് മാമൂട് കോളശ്ശേരി വയൽ ഭാഗത്ത് വച്ചായിരുന്നു സംഭവം.   

Written by - Zee Malayalam News Desk | Last Updated : Jul 19, 2024, 09:45 PM IST
  • യാത്രക്കാരിൽ നിന്നും 47000 രൂപ സംഘം അപഹരിച്ചു.
  • ബൈക്കിലെത്തിയ അക്രമി സംഘം ഓട്ടോ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു.
  • യാത്രക്കാരെ ക്രൂരമായി അക്രമിച്ച ശേഷമായിരുന്നു പണം തട്ടൽ.
Crime: ഓട്ടോറിക്ഷ യാത്രക്കാരെ ആക്രമിച്ച് പണം തട്ടി: മൂന്ന് പേർ പിടിയിൽ

ഓട്ടോറിക്ഷ യാത്രക്കാരെ ആക്രമിച്ച് പണം തട്ടിയ 3 അംഗ സംഘത്തെ കുണ്ടറ പൊലീസ് പിടികൂടി.  കേരളപുരം ഷൈനി കോട്ടേജിൽ
എബിൻ ജോസ് (25), കേരളപുരം നെടിയവിള തെക്കതിൽ നിതിൻ (24), മുണ്ടഞ്ചിറ വീണ ഭവനിൽ അഭിജിത്ത് (22) എന്നിവരാണ് അറസ്റ്റിലായത്. 17ന് രാത്രി 8.30ന് മാമൂട് കോളശ്ശേരി വയൽ ഭാഗത്ത് വച്ചായിരുന്നു സംഭവം. 

കിളിക്കൊല്ലൂർ മാങ്ങാട് കേശവ നഗർ സ്വദേശിയായ ഷാജി (33), സുഹൃത്ത് അനി എന്നിവരെയാണ് സംഘം ആക്രമിച്ചത്. ഇവരിൽ നിന്ന് 47000 രൂപ അപഹരിച്ചു. മരം മുറിപ്പ് തൊഴിലാളികളായ ഷാജിയും അനിയും മുറിച്ച തേക്ക് മരത്തിൻ്റെ തുക നൽകാൻ ഷാജിയുടെ ഓട്ടോറിക്ഷയിൽ പോകുന്ന വഴിയാണ് ആക്രമണമുണ്ടായത്.

ALSO READ: നാല് ആഴ്ചയ്ക്കുള്ളിൽ ഹെൽത്ത് കാർഡ് എടുക്കണം; വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി

ബൈക്കിലെത്തിയ അക്രമി സംഘം ഓട്ടോ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു. മറ്റ് തൊഴിലാളികൾക്ക് കൂലി കൊടുക്കാൻ കൊണ്ടുവന്ന 5000 രൂപ ഷാജിയുടെ പോക്കറ്റിൽ നിന്ന് എബിൻ പിടിച്ചു എടുത്തു. ഇത് തടയാൻ ശ്രമിച്ച ഷാജിയെ നിതിൻ പുറകിൽ നിന്ന് ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്ക് അടിച്ച് വീഴ്ത്തുകയായിരുന്നു. 

തുടർന്ന് 3 പ്രതികൾ ചേർന്ന്  ഷാജിയെ മർദ്ദിച്ച് സമീപത്തെ തൊട്ടിൽ ഇട്ടു. തടയാൻ ശ്രമിച്ച അനിയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. തലയ്ക്ക് സരമായി പരുക്കേറ്റ ഷാജിയെ കുണ്ടറയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. പ്രതികളെ റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News