തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുന്നു. തുടർച്ചയായി രണ്ടാമത്തെ ആഴ്ച്ചയാണ് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റിന് മുകളിലാകുന്നത്. 101. 49 ദശലക്ഷം യുണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. 85. 76 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പുറത്ത് നിന്നും വാങ്ങിയത്. വൈകുന്നേരങ്ങലിലെ വൈദ്യുതിയുടെ ഉപയോഗം വർധിച്ചതാണ് ഉപഭോഗം കൂടാൻ കാരണമെന്ന് വൈദ്യുതി ബോർഡ് വ്യക്തമാക്കി.
മാർച്ച് 21ന് 101. 13 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗമെങ്കിൽ ഇന്നലെ ഇതു വീണ്ടും വർധിച്ച് 101. 49 ദശലക്ഷം യൂണിറ്റായി . സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉൽപ്പാദനം 13. 74 ദശലക്ഷം യൂണിറ്റായിരുന്നു. അതേസമയം ഉപയോഗം വർദ്ധിക്കുന്നതിന് ആനുപാതികമായി മാത്രം ആഭ്യന്തര ഉൽപ്പാദനം വർധിപ്പിച്ചാൽ മതിയെന്നാണ് കെ.എസ്.ഇബി തീരുമാനം എടുത്തിരിക്കുന്നത്.
ശേഷിക്കുന്ന ജലം കരുതലായി സംഭരിച്ചു വെക്കും. എന്നാൽ വൈകുന്നേരങ്ങളിലെ വൈദ്യുതി ഉപയോഗം അപ്പോഴും ഒരു വലിയ പ്രതിസന്ധിയായി നിലനിൽക്കുകയാണ്. പവർ എക്സ്ചേഞ്ചിൽ നിന്നും ഉയർന്ന തോതിലാണ് ഈ പ്രശ്ന പരിഹാരത്തിനായി വൈദ്യുതി വാങ്ങിക്കേണ്ടതായി വരുന്നത്. ഒരു യൂണിറ്റ് വൈദ്യുതിക്ക് 12 രൂപയ്ക്ക് മുകളിലാണ് മിക്കപ്പോഴും വാങ്ങിക്കേണ്ടി വരുന്നത്. ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നതെന്നും കെ.എസ്.ഇ.ബി പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.