News Round Up : കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ

Written by - Zee Malayalam News Desk | Last Updated : Feb 11, 2021, 04:03 PM IST
  • കേരളത്തിൽ നിന്ന് വരുന്നവർക്ക് RT PCR പരിശോധന ഫലം നിർബന്ധം, നിയന്ത്രണങ്ങൾ കടുപ്പിച്ച് Maharashtra
  • Gold Smuggling Case: എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ED സുപ്രീം കോടതിയിൽ
  • തുടർച്ചയായ നാലാം ദിവസവും കുതിപ്പ് തുടരുന്നു; ഇന്ധനവില സർവ്വകാല റിക്കോർഡിൽ
  • ISL 2020-21 : Play Off ന് അൽപമെങ്കിലും പ്രതീക്ഷ നേടാൻ Kerala Blasters ഇന്ന് Odisha FC യെ നേരിടും
News Round Up : കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

കേരളത്തിൽ നിന്ന് വരുന്നവർക്ക് RT PCR പരിശോധന ഫലം നിർബന്ധം, നിയന്ത്രണങ്ങൾ കടുപ്പിച്ച് Maharashtra
കേരളത്തിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് പോകുന്ന യാത്രക്കാർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി Maharashtra സർക്കാർ. കേരളത്തിൽ നിന്ന് മഹരാഷ്ട്രയിലേക്ക് യാത്ര ചെയ്യുമ്പോൾ 72 മണിക്കൂറിന് മുമ്പെടുത്ത RT PCR COVID Negative Certificate നിർബന്ധമാക്കി. 

Gold Smuggling Case: എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ED സുപ്രീം കോടതിയിൽ
സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിച്ചു.  ശിവശങ്കർ ജാമ്യത്തിൽ കഴിയുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും അതുകൊണ്ടുതന്നെ ജാമ്യം റദ്ദാക്കണമെന്നും ഇഡി ഹർജിയിൽ ചൂണ്ടിക്കാട്ടി

തുടർച്ചയായ നാലാം ദിവസവും കുതിപ്പ് തുടരുന്നു; ഇന്ധനവില സർവ്വകാല റിക്കോർഡിൽ
തുടർച്ചയായ നാലാം ദിവസവും ഇന്ധനവിലയിൽ കുതിപ്പ് തുടരുന്നു.  പ്രധാന നഗരങ്ങളിൽ റെക്കോർഡ് വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  മുംബൈയില്‍ പെട്രോളിന്റെ വില 94 രൂപ 36 പൈസയും, ബംഗളൂരുവില്‍ 90 രൂപ 85 പൈസയും ഡൽഹിയില്‍ 87 രൂപ 85 പൈസയും, ചെന്നൈയിൽ 90 രൂപ 18 പൈസയുമാണ് ഇന്നത്തെ നിരക്ക്.

Myanmar: Military ഭരണത്തിനെതിരെ പ്രതിഷേധം രൂക്ഷമായി കൊണ്ടിരിക്കെ US President Biden മ്യാന്മർ സൈനിക ഭരണകൂടത്തിനെതിരെ ഉപരോധം ഏർപ്പെടുത്തി
Aung San Suu Kyi യെ സ്വതന്ത്രയാക്കണമെന്ന് ആവശ്യപ്പെട്ടും സൈനിക അട്ടിമറിയെ ഉപരോധിച്ചും കൊണ്ടുള്ള പ്രതിഷേധം ശക്തമാകുന്നതിനിടയിൽ മ്യാന്മറിലെ സൈനിക ഭരണാധികാരികൾക്കെതിരെ യുഎസ് പ്രസിഡന്റ്  ബൈഡൻ (US President  Joe Biden) ഉപരോധം പ്രഖ്യാപിച്ചു. ബുധനാഴ്ചയാണ് യുഎസ് പ്രസിഡന്റ് പുതിയ പ്രഖ്യാപനം നടത്തിയത്.

Lucknow Murder: തയ്പ്പിച്ച ഷർട്ടിന്റെ അളവ് ശരിയായില്ല, തയ്യൽക്കാരനെ കൊലപ്പെടുത്തി
തയ്പ്പിച്ച ഷർട്ടിന്റെ അളവ് ശരിയാകാഞ്ഞതിനെ തുടർന്ന് തയ്യൽക്കാരനെ കഴുത്ത്ഞെരിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ റായ്‌ബറേലിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഞായറാഴ്ച്ച രാത്രിയോടെ തയ്യൽക്കാരനായ തന്റെ അച്ഛനെ സലിം എന്നയാൾ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട അബ്ദുൾ മജീദ് ഖാന്റെ (65) മകൻ അബ്ദുൾ നയീം ഖാൻ ആരോപിച്ചു.

ISL 2020-21 : Play Off ന് അൽപമെങ്കിലും പ്രതീക്ഷ നേടാൻ Kerala Blasters ഇന്ന് Odisha FC യെ നേരിടും
ISL 2020-21സീസണിലെ പോയിന്റ് പട്ടികയിൽ അവസാനക്കാരുടെ പോരാട്ടം ഇന്ന്. പത്താം സ്ഥാനത്തുള്ള Kerala Blasters 11-ാം സ്ഥാനക്കാരായ Odisha FC യെയാണ് ഇന്ന് നേരിടുന്നത്. വൈകിട്ട് 7.30ന് ​ഓഡീഷയുടെ ഹോം ​ഗ്രൗണ്ടായ Fatorda Stadium ത്തിലാണ് ഇന്ന് മത്സരം നടക്കുന്നത്. ജയം നേടി Play Off സാധ്യത നിലനിർത്താനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News