News Round Up:കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

Written by - Zee Malayalam News Desk | Last Updated : Feb 2, 2021, 05:20 PM IST
  • Polio drops ന് പകരം നൽകിയത് Sanitizer; 12 കുട്ടികൾ ആശുപത്രിയിൽ
  • UGC NET: പരീക്ഷാതീയതി പ്രഖ്യാപിച്ചു,നിരവധി മാറ്റങ്ങളുമായി പുതിയ ഉത്തരവ്
  • Malappuram Accident: മലപ്പുറം വളാഞ്ചേരിയില്‍ ലോറി മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു
  • "WhatsApp ൽ നാളെ മുതൽ അയക്കുന്ന മെസേജുകൾക്ക് 3 Blue Tick വീണാൽ സ‍ർക്കാർ നിങ്ങളുടെ മെസേജ് കണ്ടു", ഈ വ്യാജപ്രചാരണങ്ങൾക്കെതിരെ Kerala Police, PIB
News Round Up:കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

Polio drops ന് പകരം നൽകിയത് Sanitizer; 12 കുട്ടികൾ ആശുപത്രിയിൽ
പോളിയോ തുള്ളി മരുന്നിന് പകരം കുട്ടികൾക്ക് സാനിറ്റൈസർ തുള്ളി നൽകി. സംഭവം നടന്നത് മഹാരാഷ്ട്രയിലെ  യവത്മാലിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ്.  ഇതിനെ തുടർന്ന് 5 വയസിൽ താഴെ പ്രായമുള്ള 12 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

UGC NET: പരീക്ഷാതീയതി പ്രഖ്യാപിച്ചു,നിരവധി മാറ്റങ്ങളുമായി പുതിയ ഉത്തരവ്
യൂജിസിയുടെ നെറ്റ് പരീക്ഷാ തീയ്യതി പ്രഖ്യാപിച്ചു. മെയ് രണ്ടുമുതല്‍ 17 വരെയാണ്  പരീക്ഷ നടക്കുക. വിവിധ വിഷയങ്ങളില്‍ കേരളത്തിൽ നിന്നടക്കം നിരവധി പേർ പരീക്ഷ എഴുതുന്നുണ്ട് ജൂനിയർ റിസര്‍ച്ച്‌ ഫെല്ലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യതകള്‍ക്കാണ് പരീക്ഷ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാലാണ് ട്വിറ്ററിൽ പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചത്.

Malappuram Accident: മലപ്പുറം വളാഞ്ചേരിയില്‍ ലോറി മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു
മലപ്പുറത്ത് വളാഞ്ചേരി വട്ടപ്പാറ വളവില്‍ കമ്പി കയറ്റി വന്ന ലോറി മറിഞ്ഞ് രണ്ടുപേര്‍ മരണമടഞ്ഞു. ലോറിയിലുണ്ടായിരുന്നവരാണ് മരിച്ചത്. നിർമ്മാണ ആവശ്യത്തിനായി കമ്പിയുമായി വന്ന ലോറിയാണ് അപകടത്തിലായത്.  ലോറിയിലുണ്ടായിരുന്ന രണ്ടുപേരും ലോറിക്കടിയിൽ കുടുങ്ങിപ്പോകുകയായിരുന്നു. 

Scrap Policy India: ഫിറ്റ്നസ് തീർന്നാൽ നിങ്ങളുടെ വണ്ടി പൊളിക്കേണ്ടി വരുമോ? ഫിറ്റ്നസ് എങ്ങിനെ നീട്ടികിട്ടാം?
സ്ക്രാപ്പ് നയത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇത് സംബന്ധിച്ച ആശയക്കുഴപ്പങ്ങളും നിരവധിയാണ്. ഏതൊക്കെ വണ്ടികൾ പൊളിക്കാം എത്ര പഴക്കം? ഡീസലോ? പെട്രോളോ? തുടങ്ങി ചോദ്യങ്ങൾ നിരവധി. ബജറ്റിലെ പ്രഖ്യാപന പ്രകാരം നിങ്ങളുടെ വാണിജ്യ വാഹനങ്ങൾ(ലോറി,മിനി ലോറി എന്നിങ്ങനെ) ഇവക്ക് 15 വർഷമാണ് കാലാവധി. 

"WhatsApp ൽ നാളെ മുതൽ അയക്കുന്ന മെസേജുകൾക്ക് 3 Blue Tick വീണാൽ സ‍ർക്കാർ നിങ്ങളുടെ മെസേജ് കണ്ടു", ഈ വ്യാജപ്രചാരണങ്ങൾക്കെതിരെ Kerala Police, PIB
കുറെ ദിവസങ്ങളായി WhatsApp ലും മറ്റ് സോഷ്യൽ മീഡിയയിലും ഏറ്റവും കുടുതൽ കറങ്ങി നടക്കുന്ന മെസേജുകളിൽ ഒന്നാണ് 3 Blue Tick വീണാൽ സർക്കാർ മെസേജ് കണ്ടു എന്നുള്ളത്. ഇത്  മത്രമല്ല അക്കങ്ങൾ ഇട്ട് നിരത്തിയ ബാക്കി വിവരങ്ങള്ളുണ്ട് ഇതിനോടൊപ്പം. Blue Tick മാത്രമല്ല ഇടയ്ക്ക് പുതുതായി ചുവന്ന് ശരിയും ഉൾപ്പെടുത്തി വാട്സ്ആപ്പ് പോലും അറിയാത്ത അപ്ഡേറ്റും നൽകിയാണ് പ്രചരിക്കുന്ന മേസേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

Operation Java Movie: ത്രില്ലടിപ്പിച്ച് ട്രെയിലർ പുറത്തിറങ്ങി,മുഴുനീളെ കുറ്റാന്വേഷണ ചിത്രമെന്ന് സൂചന
ത്രില്ലിങ്ങും സസ്പെൻസും നിറച്ച് ഒാപ്പറേഷൻ ജാവയുടെ ട്രെയിലർ പുറത്തിറങ്ങി. നവാ​ഗതനായ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൈബർ കുറ്റകൃത്യങ്ങളാണ് പ്രമേയം. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥയും,രം​ഗങ്ങളും. മുഴുനീളെ ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ എന്നാണ് ചിത്രത്തിന്റെ ട്രെയിലർ നൽകുന്ന സൂചന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ട്രെയിലർ ഇവിടെ കാണാം

 

Trending News