Exalogic Controversy: കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയത്തിൽ മുഖ്യമന്ത്രിയെ തേജോവധം ചെയ്യുന്നു- ന്യായീകരിച്ച് സിപിഎം രേഖ

സംസ്ഥാനത്തിൻ്റെ വികസന പ്രവർത്തനത്തെ തകർക്കുന്ന വിധത്തിൽ രാഷ്ട്രീയ അജണ്ടയായി കേന്ദ്രം ഇതിനെ മുന്നോട്ടുവയ്ക്കുന്നുവെന്നും രേഖയിൽ പറയുന്നു

Written by - Zee Malayalam News Desk | Last Updated : Feb 10, 2024, 01:15 PM IST
  • വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ കമ്പനിയുടെ ഇടപാടുകളെ പോലും വക്രീകരിക്കുന്നു
  • കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയത്തിൽ മുഖ്യമന്ത്രിയെ തേജോവധം ചെയ്യുകയാണ് ലക്ഷ്യം
  • സിപിഎം നയരേഖയുടെ പകർപ്പ് സീ മലയാളം ന്യൂസിന് ലഭിച്ചു
Exalogic Controversy: കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയത്തിൽ മുഖ്യമന്ത്രിയെ തേജോവധം ചെയ്യുന്നു- ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ്റെ എക്സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കീഴ്ഘടകങ്ങൾക്ക് നൽകിയ രേഖയിലാണ് കമ്പനിയെ ന്യായീകരിക്കുന്നത്.കേന്ദ്ര സർക്കാരിൻ്റെ കേരളത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഭാഗത്താണ് എക്സാലോജിക്കിനെ ക്കുറിച്ച് പരാമർശിച്ചിട്ടുള്ളത്. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ കമ്പനിയുടെ ഇടപാടുകളെ പോലും വക്രീകരിക്കുന്നു. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയത്തിൽ മുഖ്യമന്ത്രിയെ തേജോവധം ചെയ്യുകയാണ് ലക്ഷ്യം.

സംസ്ഥാനത്തിൻ്റെ വികസന പ്രവർത്തനത്തെ തകർക്കുന്ന വിധത്തിൽ രാഷ്ട്രീയ അജണ്ടയായി കേന്ദ്രം ഇതിനെ മുന്നോട്ടുവയ്ക്കുന്നുവെന്നും രേഖയിൽ പറയുന്നു.നേതാക്കളുടെ കുടുംബത്തിനും നേരെ ഉയർന്ന ആരോപണം രേഖയിലൂടെ ഘടകങ്ങളിൽ വിശദീകരിക്കുന്നത് അപൂർവ്വമാണ്. സിപിഎം നയരേഖയുടെ പകർപ്പ് സീ മലയാളം ന്യൂസിന് ലഭിച്ചു.

സർക്കാരിൻ്റെ വികസനത്തിന് മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനെയും ഒറ്റതിരിഞ്ഞ് ആക്രമിക്കുകയെന്ന നിലപാട് സ്വീകരിക്കുന്നതായും നയ രേഖയിലുണ്ട്. മുഖ്യമന്ത്രിയെ വ്യക്തിപരമായി തേജോധം എന്ന ലക്ഷ്യത്തോടെ നിരവധി കള്ളക്കഥകൾ മെനയുന്നു. കേന്ദ്ര ഏജൻസികളുടെയും അതുപോലുള്ള സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇത്തരം പ്രവർത്തികൾ നടന്നുവരുന്നു വെന്നും നയ രേഖയിൽ പറയുന്നു. മുഖ്യമന്ത്രിയുടെ മകളുടെ പേരോ, എക്സാലോജിക്കിന് പണം കൈമാറിയ സിഎംആർഎല്ലിൻ്റെ പേരോ  പോലും രേഖയിൽ പരാമർശിക്കുന്നില്ലെന്നും നയരേഖയിലുണ്ട്.

ലഭ്യമാക്കാത്ത സർവ്വീസിനായി മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻറെ കമ്പനിയായ എക്സാ ലോജിക് സൊലൂഷന് സിഎംആർഎൽ കമ്പനി പണം നൽകിയെന്നാണ് കണ്ടെത്തൽ. ഇതിന് പിന്നാലെ കോർപ്പറേറ്റ് ധനകാര്യമന്ത്രാലയത്തിൻറെ ഉത്തരവിൽ. സീരീസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം നടത്തി വരികയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News