Fake Identity Card Case: വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ചോദ്യം ചെയ്യും

കേസില്‍ ജാമ്യം ലഭിച്ചവര്‍ക്കെതിരെ അപ്പീലുമായി കോടതിയെ സമീപിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു. കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാണിച്ച് അപ്പീല്‍ നല്‍കാനാണ് തീരുമാനം. 

Written by - Zee Malayalam News Desk | Last Updated : Nov 25, 2023, 10:15 AM IST
  • വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇന്ന് ചോദ്യം ചെയ്യും
  • രാവിലെ 10 മണിക്ക് മ്യൂസിയം പോലീസ് സ്റ്റേഷനിന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് രാഹുലിന് നോട്ടീസ് അയച്ചത്
  • ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് രാഹുൽ അറിയിച്ചിട്ടുമുണ്ട്
Fake Identity Card Case: വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് മ്യൂസിയം പോലീസ് സ്റ്റേഷനിന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം രാഹുലിന് നോട്ടീസ് അയച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് രാഹുൽ അറിയിച്ചിട്ടുമുണ്ട്. കന്റോൺമെന്റ് അസി. കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യൽ നടത്തുക എന്നാണ് സൂചന. 

ഇതിനിടയിൽ കേസില്‍ ജാമ്യം ലഭിച്ചവര്‍ക്കെതിരെ അപ്പീലുമായി കോടതിയെ സമീപിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു. കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാണിച്ച് അപ്പീല്‍ നല്‍കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് അന്വേഷണസംഘം നിയമോപദേശം തേടിയിട്ടുണ്ട്.  കേസില്‍ യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ഉപാധ്യക്ഷന്‍ രഞ്ജുവിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്.

സംഘടനാ തിരഞ്ഞെടുപ്പിന് തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കിയ കേസില്‍ നാലു പേരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും പിടിച്ചെടുത്ത ഡിജിറ്റല്‍ ഡിവൈസുകളില്‍ നിന്നും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് പിടികൂടിയെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

രാഹുലിനെ ചോദ്യം ചെയ്യുന്നത് പ്രതികളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. കേസിലെ രണ്ടു പ്രധാന പ്രതികളെ രാഹുലിന്റെ കാറില്‍ നിന്നാണ് പിടികൂടിയത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുലിന്റെ വിശ്വസ്തരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലീസ് ചോദ്യം ചെയ്യുന്നതിന് വിളിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News