KSRTC : കെഎസ്ആർടിസി കേരള എസ്ആർടിസിക്ക് സ്വന്തമെന്ന വാർത്ത വ്യജമെന്ന് Karnataka എസ്ആർടിസി

കർണാടക എസ്ആർടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 4, 2021, 08:48 PM IST
  • കർണാടക എസ്ആർടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചിരിക്കുന്നത്.
  • കേസ് ഇപ്പോഴും നടന്ന് കൊണ്ടിരിക്കുകയാണെന്നും കർണാടക അറിയിച്ചു.
  • കെഎസ്ആർടിസി എന്ന ചുരുക്ക പേര് കേരളത്തിന് വിട്ട് കൊടുത്തതായി സെൻട്രൽ ട്രേഡ് മാർക്ക് രജിസ്ട്രിയിൽ നിന്ന് അറിയിച്ചിട്ടില്ലെന്നും കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ കൂട്ടി ചേർത്തു.
  • സഫാരി ബോർഡ് റദ്ദാക്കിയ സാഹചര്യത്തിൽ ഈ കേസ് ഇനി മുതൽ ഹൈക്കോടതയിൽ വാദിക്കുമെന്നും കർണാടക അറിയിച്ചിട്ടുണ്ട്.
KSRTC : കെഎസ്ആർടിസി കേരള എസ്ആർടിസിക്ക്  സ്വന്തമെന്ന വാർത്ത വ്യജമെന്ന് Karnataka എസ്ആർടിസി

Bengaluru: കെഎസ്ആർടിസി (KSRTC) കേരള എസ്ആർടിസിക്ക് സ്വന്തമെന്ന വാർത്ത വ്യാജമാണെന്ന് ആരോപിച്ച് കൊണ്ട് കർണാടക എസ്ആർടിസി രംഗത്തെത്തി. കർണാടക (Karnataka) എസ്ആർടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചിരിക്കുന്നത്. കേസ് ഇപ്പോഴും നടന്ന് കൊണ്ടിരിക്കുകയാണെന്നും കർണാടക അറിയിച്ചു.

കെഎസ്ആർടിസി എന്ന ചുരുക്ക പേര് കേരളത്തിന്  (Kerala) വിട്ട് കൊടുത്തതായി സെൻട്രൽ ട്രേഡ് മാർക്ക് രജിസ്ട്രിയിൽ നിന്ന് അറിയിച്ചിട്ടില്ലെന്നും കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ കൂട്ടി ചേർത്തു. സഫാരി ബോർഡ് റദ്ദാക്കിയ സാഹചര്യത്തിൽ ഈ കേസ് ഇനി മുതൽ ഹൈക്കോടതയിൽ വാദിക്കുമെന്നും കർണാടക അറിയിച്ചിട്ടുണ്ട്. ഇപ്പോൾ തങ്ങളെ കെഎസ്ആർടിസി എന്ന പേര് ഉപയോഗിക്കാൻ വിലക്കിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു. കർണാടക എസ്ആർടിസി മാനേജിങ് ഡയറക്ടറായ ശിവയോഗിയാണ് വിവരം അറിയിച്ചിരിക്കുന്നത്.

ALSO READ: KSRTC, ആനവണ്ടി ഇനി കേരളത്തിന് മാത്രം ഉപയോഗിക്കാം, രജിസ്ട്രാർ ഓഫ് ട്രേഡ് മാർക്കിന്റെ ഉത്തരവ്

നേരത്തെ കർണാടക അവരുടെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനും കെഎസ്ആർടിസി (KSRTC) എന്നായിരുന്നു ഉപയോഗിച്ചിരുന്നത്. അതെ തുടർന്ന് 2014ൽ കെഎസ്ആർടിസി കർണാടകയുടേതാണ് കേരള ആർടിസി അങ്ങനെ ഇനി മുതൽ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് കർണാടക ആർടിസി കേരളത്തിലേക്ക് നോട്ടീസ് അയച്ചിരുന്നു. 

ALSO READ: വാക്സിൻ നയത്തിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം; വാക്സിൻ നയം യുക്തമല്ലെന്ന് കോടതി

അതിന് ശേഷം അന്നത്തെ കെഎസ്ആർടിസി എംഡിയായിരുന്ന ആന്റണി ചാക്കോ വിഷയം കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള രജിസ്ട്രാർ ഓഫ് ട്രേഡ് മാർക്കിലേക്ക് വിട്ടു. കർണാടക ആർടിസിയുടെ നോട്ടീസിനെതിരെ അപേക്ഷ സമർപ്പിക്കുകയും ചെയ്തു. അതിന് ശേഷം 7 വർഷമായി നിയമപോരാട്ടം നടന്ന് കൊണ്ടിരിക്കുകയാണ്.

ALSO READ: ന്യൂനപക്ഷ സ്കോളർഷിപ്പിലെ ഹൈക്കോടതി വിധി ചർച്ച ചെയ്യാൻ സർവ്വകക്ഷി യോ​ഗം വിളിച്ച് മുഖ്യമന്ത്രി

പുതിയ ഉത്തരവ് പ്രകാരം ഇനിമുതൽ കെഎസ്ആർടി കേരളത്തിന് മാത്രമെ ഉപയോഗിക്കാൻ സാധിക്കു എന്ന് അറിയിച്ചു കൊണ്ട് കർണാടക ആർടിസിക്ക് നോട്ടീസ് അയക്കുമെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷൻ എംഡി ബിജു പ്രഭാകർ ഐഎഎസ് അറിയിച്ചിരുന്നു. കൂടാതെ ആനവണ്ടിയെന്ന പേര് പലരും സ്വകാര്യ കാര്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട് അവർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ബിജു പ്രഭാകർ അറിയിച്ചു. ഇതിനെ തുടർന്നാണ് കെഎസ്ആർടിസി കേരളത്തിന് സ്വന്തമായെന്ന് വാർത്തകൾ പുറത്ത് വന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News