P Sarath Chandran: പ്രശസ്ത ചിത്രകാരൻ പി. ശരത് ചന്ദ്രൻ അന്തരിച്ചു

P Sarath Chandran passed away: പ്രശസ്ത ചിത്രകാരൻ പി. ശരത് ചന്ദ്രൻ അന്തരിച്ചു. 79 വയസ്സായിരുന്നു.   

Written by - Zee Malayalam News Desk | Last Updated : Jun 3, 2022, 09:06 AM IST
  • പ്രശസ്ത ചിത്രകാരൻ പി. ശരത് ചന്ദ്രൻ അന്തരിച്ചു
  • എരഞ്ഞിപ്പാലത്തെ വീട്ടിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്
  • നിരവധി പരസ്യങ്ങൾക്കായി ചിത്രങ്ങളും ഡിസൈനുകളും അദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്
P Sarath Chandran: പ്രശസ്ത ചിത്രകാരൻ പി. ശരത് ചന്ദ്രൻ അന്തരിച്ചു

കോഴിക്കോട്: P Sarath Chandran passed away: പ്രശസ്ത ചിത്രകാരൻ പി. ശരത് ചന്ദ്രൻ അന്തരിച്ചു. 79 വയസ്സായിരുന്നു. എരഞ്ഞിപ്പാലത്തെ വീട്ടിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. 

റിച്ചാർഡ് ആറ്റൻ ബറോയുടെ ഗാന്ധി സിനിമയുടെ പരസ്യ ചിത്രകാരനായിരുന്നുനെന്ന നിലയിൽ പ്രശസ്തനായിരുന്നു അദ്ദേഹം. നിരവധി പരസ്യങ്ങൾക്കായി ചിത്രങ്ങളും ഡിസൈനുകളും അദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്.  ഓയിൽ കളർ, ജലഛായം, അക്രിലിക്, ചാർക്കോൾ എന്നിവയിലൊക്കെ പ്രാഗൽഭ്യം തെളിയിച്ച ചിത്രകാരനാണ് ശരത് ചന്ദ്രൻ. 

Also Read: Thrikkakkara By Election Result 2022 Live Updates: യുഡിഎഫിന് മുന്നേറ്റം; പിടിയേക്കാൾ ലീഡ് ഉയർത്തി ഉമ തോമസ്

തലശ്ശേരി കേരള സ്‌കൂൾ ഓഫ് ആർട്സിലെ സിവി ബാലൻ നായർക്ക് കീഴിലാണ് അദ്ദേഹം ചിത്രകലാഭ്യസനം നടത്തിയത്. 64 ൽ ബോംബെയിൽ എത്തിയ ശരത് ചന്ദ്രൻ ശാന്തിനികേതനിൽ നിന്നുള്ള എൻ ആർ ഡേയുടെ കീഴിൽ ജോലി ചെയ്തിരുന്നു.   ലോകത്തെമ്പാടും വിൽക്കുന്ന 800 ൽ പരം സിഗററ്റുകൾ ഡിസൈൻ ചെയ്തത് ശരത് ചന്ദ്രനാണ്. 

ഓർബിറ്റ് എന്ന പേരിൽ സ്വന്തമായി പരസ്യ ഏജൻസിയും അദ്ദേഹം നടത്തിയിരുന്നു.  സംസ്കാരം വൈകുന്നേരം നാലിന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News