Thrikkakara By Election 2022: വോട്ടെണ്ണൽ തുടങ്ങി; ആറ് തപാൽ വോട്ട്,നാല് സർവ്വീസ് വോട്ട്

ഏഴേ മുക്കാലോടെയാണ് സ്ട്രോംഗ് റൂം തുറന്ന് വോട്ടിങ്ങ് മെഷിനുകൾ പുറത്തേക്ക് മാറ്റിയത്. ആകെ 12 റൗണ്ടുകളായാണ് വോട്ടെണ്ണൽ നടക്കുന്നത്. നിലവിൽ പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 3, 2022, 08:22 AM IST
  • ഏഴേ മുക്കാലോടെയാണ് സ്ട്രോംഗ് റൂം തുറന്ന് വോട്ടിങ്ങ് മെഷിനുകൾ പുറത്തേക്ക് മാറ്റിയത്
  • ആകെ 12 റൗണ്ടുകളായാണ് വോട്ടെണ്ണൽ നടക്കുന്നത്
Thrikkakara By Election 2022: വോട്ടെണ്ണൽ തുടങ്ങി; ആറ് തപാൽ വോട്ട്,നാല് സർവ്വീസ് വോട്ട്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യം എണ്ണിയത് പോസ്റ്റൽ സർവ്വീസ് വോട്ടുകളായിരുന്നു. ആകെ 10 പോസ്റ്റൽ വോട്ട് മാത്രമാണ് ഉണ്ടായിരുന്നത്.  ഇതിൽ ആറ് വോട്ടുകൾ യുഡിഎഫ് സ്ഥാനാർഥിക്കും നാല് വോട്ടുകൾ എൽഡിഎഫ് സ്ഥാനാർഥിക്കുമാണ് ലഭിച്ചത്.

ഏഴേ മുക്കാലോടെയാണ് സ്ട്രോംഗ് റൂം തുറന്ന് വോട്ടിങ്ങ് മെഷിനുകൾ പുറത്തേക്ക് മാറ്റിയത്. ആകെ 12 റൗണ്ടുകളായാണ് വോട്ടെണ്ണൽ നടക്കുന്നത്. നിലവിൽ പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. പോസ്റ്റൽ വോട്ടുകൾ എട്ടെണ്ണം മാത്രമാണുള്ളത്. പോസ്റ്റൽ വോട്ടുകൾക്ക് ശേഷം ആദ്യം എണ്ണുന്നത് ഇടപ്പള്ളി ഡിവിഷനാണ്.

239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണിത്തീരുമ്പോള്‍ തൃക്കാക്കര ആർക്കൊപ്പമെന്ന്  അറിയാൻ കഴിയും

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News