ഫാരിസ് അബൂബക്കറിന്റെ പതിനേഴംഗ ടീമാണ് ഇപ്പോൾ കേരളത്തിൽ ഭരണം നടത്തുന്നത്-പി. സി. ജോർജ്

സിപിഎമ്മും കേരള കോൺഗ്രസ്സും വെവ്വേറെ  റബ്ബർ കർഷക സംഗമം നടത്തിയിട്ടും വില സ്ഥിരതാ ഫണ്ട് എന്ന കാര്യം നടപ്പായില്ല

Written by - Zee Malayalam News Desk | Last Updated : Mar 20, 2023, 04:07 PM IST
  • ജോസ് വിഭാഗത്തിൻറെ സംഗമത്തിലും പാർട്ടിയുടെ എല്ലാമായ മാണിസാർ കൊണ്ടുവന്ന വില സ്ഥിരതാ ഫണ്ടിനെ പറ്റി ഒരു വാക്കും മിണ്ടിയില്ല
  • വില സ്ഥിരതാ ഫണ്ടിന് പണം നൽകുന്നത് കേന്ദ്രമാണെന്ന പ്രസ്താവന വലിയ തമാശയാണെന്നും പിസി
  • വില സ്ഥിരതാ ഫണ്ടിനെ പറ്റി പറയാതെയിരിക്കാനാണ് പിണറായി ശ്രദ്ധിച്ചത്
ഫാരിസ് അബൂബക്കറിന്റെ പതിനേഴംഗ ടീമാണ് ഇപ്പോൾ കേരളത്തിൽ ഭരണം നടത്തുന്നത്-പി. സി. ജോർജ്

കോട്ടയം: ഫാരിസ് അബൂബക്കറിന്റെ പതിനേഴംഗ ടീമാണ് ഇപ്പോൾ കേരളത്തിൽ ഭരണം നടത്തുന്നതെന്ന് പി. സി. ജോർജ്. ഫാരിസിന്റെ കച്ചവടത്തിന്റെ സംരക്ഷണം നൽകുന്നത് പിണറായിയാണ്. ഫാരിസ് അബൂബക്കറിന്റെ സ്ഥാപനങ്ങളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് നടത്തുന്ന  അന്വേഷണവും സർക്കാരിൽ വന്നു നിൽക്കുമെന്നും പി. സി. ജോർജ് കോട്ടയത്ത് പറഞ്ഞു. 

നേരത്തെ അന്വേഷണം നടത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തലശേരി ആർച്ച് ബിഷപ്പിന്റെ പ്രസ്താവനയെ അനുകൂലിക്കുന്നു,ബിഷപ് പറഞ്ഞത് നൂറു ശതമാനം സത്യമാണ്. തലശേരി ബിഷപ് മാർ ജോസഫ് പാം പ്ളാനി മനോവിഷമത്തിലാണ് ആ പ്രസ്താവന നടത്തിയത്. ബിഷപ്പിനെകൊണ്ട് എന്തുകൊണ്ട് അത് പറയിപ്പിച്ചു എന്നതാണ് ചിന്തിക്കേണ്ടത്.അവിടത്തെ കൃഷിക്കാരുടെ ബുദ്ധിമുട്ടുകൾ കണ്ടതിന്റെ വെളിച്ചത്തിലാണ് അദ്ദേഹം അങ്ങനെ പ്രസ്താവന നടത്തിയത്.അതുകൊണ്ട് നൂറു ശതമാനം പിതാവിനെ അനുകൂലിക്കുകയാണ്.

കൃഷിക്കാർ മറ്റു വിളകളിലേക്കും തിരിയണം. റബ്ബർ ഉപേക്ഷിക്കാൻ തയ്യാറാകണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു. കോട്ടയത്ത് സിപിഎമ്മും കേരള കോൺഗ്രസ് ജോസ് വിഭാഗവും വെവ്വേറെ റബ്ബർ കർഷക സംഗമം നടത്തിയെങ്കിലും വില സ്ഥിരത ഫണ്ടിനെ പറ്റി ഒരു പ്രസ്താവനയും നടത്തിയില്ല.മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ വില സ്ഥിരതാ ഫണ്ടിനെ പറ്റി പറയാതെയിരിക്കാനാണ് പിണറായി ശ്രദ്ധിച്ചത്. 

ജോസ് വിഭാഗത്തിൻറെ സംഗമത്തിലും പാർട്ടിയുടെ എല്ലാമായ മാണിസാർ കൊണ്ടുവന്ന വില സ്ഥിരതാ ഫണ്ടിനെ പറ്റി ഒരു വാക്കും മിണ്ടിയില്ല. വില സ്ഥിരതാ ഫണ്ടിന് പണം നൽകുന്നത് 
കേന്ദ്രമാണെന്ന പ്രസ്താവന വലിയ തമാശയാണെന്നും പിസി ജോർജ് പറഞ്ഞു. കർഷകരെ രക്ഷിക്കുന്ന മുന്നണിക്ക് വേണം അടുത്ത തെരഞ്ഞെടുപ്പിൽ കർഷകർ വോട്ട് ചെയ്യാൻ എന്നും പിസി ആവശ്യപ്പെട്ടു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News